ഇത് രണ്ടാം ജന്‍മം: ജയലളിത

ദീര്‍ഘാനാളിനുശേഷം പ്രവര്‍ത്തകര്‍ക്കായി ജയലളിതയുടെ കുറിപ്പ്
ഇതു രണ്ടാം ജന്മം: എന്ന് ജയലളിത, ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിന് ശേഷം പ്രവര്‍ത്തകര്‍ക്കായുള്ള ആദ്യ പ്രസ്താവന കുറിപ്പിലാണ് ജയലളിത ഇങ്ങനെ പറഞ്ഞത് .ജനങ്ങളുടെ സ്‌നേഹം കൊണ്ടും പ്രാര്‍ത്ഥന കൊണ്ടുമാണ് തനിക്ക് പുതിയൊരു ജന്മം സാധ്യമായതെന്ന് തമിഴ്നാട് മുഖ്യമന്ത്രി അനുസ്മരിക്കുന്നു. ജയലളിതയുടെ ഒപ്പു വച്ചിട്ടുള്ള കത്തില്‍ നവംബര്‍ 19നു ചില മണ്ഡലങ്ങളില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ എ.ഐ.ഡി.എം.കെ വേണ്ടി വോട്ടു നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്.

തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ജനങ്ങളെ കാണുവാന്‍ ഒരു ക്ലേശവും ഇല്ല ദൈവാനുഗ്രഹത്താല്‍ എത്രയും പെട്ടന്ന് അസുഖം ഭേദമായി ഉത്തരവാദിത്തങ്ങളിലേക്ക് മടങ്ങിയെത്താന്‍ കാത്തിരിക്കുന്നതായും ജയലളിത പറഞ്ഞു .
അരുവാക്കുറിച്ചി, തഞ്ചാവൂര്‍, തിരുപുറകുണ്ഡ്രം എന്നി തമിഴ്‌നാട്ടിലെ നിയമസഭാ മണ്ഡലങ്ങളിലും പുതുച്ചേരിയിലെ നെല്ലിത്തോപ്പ് മണ്ഡലത്തിലുമായി ഈമാസം പത്തൊന്‍പത്തിനു നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ പൂര്‍ണ വിജയം നേടാന്‍ വേണ്ടി പരിശ്രമിക്കാന്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയുന്നതാണ് പ്രസ്താവന .
തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെയും ജനങ്ങളെയും നേരിട്ട് കാണുവാന്‍ സാധിക്കാത്തതില്‍ അതിയായ ദുഃഖമുണ്ടെന്നും എന്നാല്‍ തന്റെ ഹൃദയവും മനസും നിങ്ങളോടൊപ്പമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. തന്റെ പ്രസ്താവനയുടെ പ്രാധാന്യം മനസിലാക്കി എം.ജി.ആറിന്റെ രണ്ടില ചിഹ്നത്തെ വിജയത്തില്‍ എത്തിക്കുവാന്‍ ആഹ്വാനം നടത്തുന്നു ജയലളിത. എ.ഐ.ഡി.എം.കെ സ്ഥാനാര്‍ത്ഥികളെ ഉയര്‍ന്ന ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണമെന്ന് പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുന്നുമുണ്ട് .
പാര്‍ട്ടിയുടെ വിജയം ഓരോ പ്രവര്‍ത്തകരുടെയും വിജയം ആണെന്നു പറയുന്ന ജയലളിത എം.ജി.ആര്‍ സിനിമകളിലെ വരികളും ഉദ്ധരിച്ചുകൊണ്ടാണ് പ്രവര്‍ത്തകരോട് സംവദിക്കുന്നത്. സെപ്റ്റംബര്‍ ഇരുപത്തിരണ്ടാം തീയതിയാണ് പനിയും നിര്‍ജലീകരണവും കാരണം അറുപത്തിയെട്ടുകാരിയായ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അണുബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ ആക്കുകയായിരുന്നു. ഡല്‍ഹിയിലെ എ.ഐ.എം.എസ്, ലണ്ടന്‍ എന്നിവിടങ്ങളിലെ ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സംഘമാണ് ചികിത്സിച്ചത്