ലക്ഷ്മി നായരെ അഞ്ച് വര്‍ഷത്തേക്ക് മാറ്റി: ലോ അക്കാദമി സമരം എസ്.എഫ്.ഐ അവസാനിപ്പിച്ചു

തിരുവനനന്തപുരം: ലാ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരെ മാറ്റിയെന്നും അഞ്ച് വര്‍ഷത്തേക്ക് ഫാക്കല്‍റ്റിയായി പോലും കോളജില്‍ എത്തുകയില്ലെന്നും മാനേജ്‌മെന്റ് രേഖാമൂലം ഉറപ്പ് നല്‍കിയെന്ന് എസ്.എഫ്.ഐ. തങ്ങള്‍ ഉന്നയിച്ച 17 ആവശ്യങ്ങള്‍ മാനേജ്‌മെന്റ് അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു. അതേസമയം പ്രിന്‍സിപ്പല്‍ രാജിവയ്ക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കെ.എസ്.യുവും നിരാഹാരം കിടക്കുന്ന ബി.ജെ.പി നേതാവ് വി.മുരളീധരനും അറിയിച്ചു. എന്നാല്‍ പ്രിന്‍സിപ്പലിനെ മാറ്റാന്‍ തയ്യാറല്ലെന്നും ഇന്റേണല്‍ അസെസ്‌മെന്റ് പ്രിന്‍സിപ്പലിന്റെ കീഴില്‍ തുടരുമെന്നും മാനേജ്‌മെന്റ് അറിയിച്ചെന്നും എസ്.എഫ്.ഐ നേതാക്കള്‍ പറഞ്ഞു.

എസ്.എഫ്.ഐക്ക് മാനേജ്‌മെന്റ് നല്‍കിയ ഉറപ്പുകള്‍

1. ഇപ്പോഴുള്ള പെയിന്റ് മാറ്റി കോളജിന് പുതിയ പെയിന്റടിക്കും.

2. കാമ്പസില്‍ പൂന്തോട്ടം നിര്‍മ്മിക്കും.

3. കോളജിനു വലതു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കഫേ ഇടതുഭാഗത്തേക്കു മാറ്റും.

4. ഇന്‍േറണല്‍ മാര്‍ക്കിടാന്‍ ബോള്‍ പേനയ്ക്കു പകരം ജല്‍ പേന ഉപയോഗിക്കും.

5. ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലെത്തിയാല്‍ ചൂടുവെള്ളത്തില്‍ കുളിക്കാന്‍ തത്വത്തില്‍ അനുമതിയായി.

6. കുക്കറി ഷോ സിലബസില്‍ ഉള്‍പ്പെടുത്തും.

7. ഇനി മുതല്‍ ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുമ്പോള്‍ അവര്‍ക്ക് പ്രിന്‍സിപ്പാളെ തിരിച്ചും ജാതിപ്പേര് വെച്ച് അഭിസംബോധന ചെയ്യാവുന്നതാണ്.

8. പ്രിന്‍സിപ്പാളിന്റെ ഡ്രസ് കോഡ് വിദ്യാര്‍ത്ഥിനികള്‍ക്കും പിന്തുടരാവുന്നതാണ്.

9. ബാത്ത് റൂമിന്റെയും ടോയ്ലറ്റിന്റെയും മുന്‍വശത്തെ ടെലസ് കോപ്പിക്ക് ക്യാമറ മാറ്റി പകരം ഡോം ക്യാമറ സ്ഥാപിക്കും.

10. സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടി സ്വീകരിക്കില്ല

11. സമരത്തെ തുടര്‍ന്ന് മുടക്കിയ അക്കാമദിക് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും

12. ഹോസ്റ്റലില്‍ അധ്യാപികയും വിദ്യാര്‍ത്ഥികളും വാര്‍ഡനും അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കും. വിദ്യാര്‍ത്ഥികളുടെ പരാതികളും പ്രശ്‌നങ്ങളും ഈ കമ്മിറ്റി പരിഹരിക്കും. വാര്‍ഡന്റെ സമ്മതത്തോടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പുറത്ത് പോകാം. ലേഡീസ് ഹോസ്റ്റല്‍ പരിസരത്തും ഗ്രൗണ്ടിലും വൈകിട്ട് ആറ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് കളിക്കാന്‍ സൗകര്യം ഉണ്ടായിരിക്കും. എന്‍.എസ്.എസ് അടക്കമുള്ള എല്ലാ അക്കാദമിക് ആക്ടിവിറ്റീസിലും പെണ്‍കുട്ടികള്‍ക്ക് പ്രാധിനിത്യം നല്‍കും.

13. പി.ടി.എ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും

14. ഒന്നാം വര്‍ഷ അഡ്മിഷന്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനുള്ളില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തും

15. കേരള സര്‍വകലാശാല നിര്‍ദ്ദേശം അനുസരിച്ചായിരിക്കും ക്യാമ്പസില്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്.

16. സെമിനാറുകള്‍, മറ്റ് പരിപാടികള്‍ എന്നിവയ്ക്ക് നിര്‍ബന്ധിത ഫീസ് ഈടാക്കില്ല