എവിടെ ജോൺ? തട്ടുങ്കൽ അജ്ഞാത വാസത്തിനു ശേഷം നാടുവിടുന്നു.

ജോൺ തട്ടുങ്കൽ അപ്രത്യക്ഷനായതോടെ രൂപതാ സ്ഥാനത്തു നിന്നും ഇറങ്ങുന്ന കഥകൾക്ക് ചിറകു മുളച്ചു. പല പല കഥകൾ പത്രങ്ങളിൽ പറന്നു നടന്നു.എല്ലാക്കഥകളിലും വില്ലൻ തട്ടുങ്കലായിരുന്നു. സത്യം മാത്രം പുറത്തു വന്നില്ല. ജനങ്ങൾക്കും വായനക്കാർക്കും താൽപ്പര്യം തട്ടുങ്കലിന്റെ അപവാദ കഥകൾ വായിക്കാനായിരന്നു താൽപ്പര്യം. സാമ്പത്തിക അഴിമതി നടത്തിയ മാഫിയ പുരോഹിതസംഘം മാത്രമല്ല തട്ടുങ്കലിനെ പുകച്ചു പുറത്തുചാടിക്കാൻ തന്ത്രങ്ങൾ മെനഞ്ഞത്. വരാപ്പുഴ രൂപത യിലെ ഒരു സംഘവും കൊച്ചി രൂപതക്കാരനായ ഒരു മെത്രാനും സംഘവും നിശബ്ദമായി കരുക്കൾ നീക്കി.

ഡാനിയേൽ അച്ചാരുപറമ്പിൽ പിതാവിന് ശേഷം വരാപ്പുഴ ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് ഡോ: ജോൺ തട്ടുങ്കലിന്റെ പേരും വത്തിക്കാൻ പരിഗണിച്ചിരുന്നവെന്ന് ഒരു വാർത്ത പരന്നിരുന്നു. അങ്ങനെയൊരു നിർദ്ദേശം വന്നാൽ വത്തിക്കാനിലുള്ള സ്വാധീനം കൊണ്ട് നിഷ്പ്രയാസം തട്ടുങ്കൽ മെത്രാൻ വരാപ്പുഴ ആർച്ച് ബിഷപ്പാകുമെന്ന് വരാപ്പുഴയിലെ വൈദീകർക്കും അത്മായ നേതാക്കൾക്കുമറിയാമയിരുന്നു. എന്നാൽ രൂപതയ്ക്ക് പുറത്തു നിന്ന് ഓരാൾ മെത്രാനാകുന്നത് അവർക്ക് സ്വീകാര്യമല്ലായിരന്നു. അങ്ങനെ ഇരിക്കെയാണ് പെൺ വിഷയത്തിൽ തട്ടുങ്കൽ കുരുങ്ങുന്ന രഹസ്യ വാർത്ത മാസങ്ങൾക്ക് മുൻപെ വരാപ്പുഴയിലെത്തിയത്.

ഇതോടെ അവരും കരുക്കൾ നീക്കിത്തുടങ്ങി.സംഭവമറിഞ്ഞ് ഏറെ സന്തോഷിച്ചത് മറ്റൊരു മെത്രാനായിരുന്നു. താലന്ത് മാസികയുടെ പത്രാധിപരായിരുന്ന അദ്ദേഹം പാലാരിവട്ടം പി.ഒ.സിയിലെത്തി തട്ടുങ്കലിനെ പുകച്ചു പുറത്തുചാടിക്കാൻ ശ്രമിക്കുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തട്ടുങ്കലിനെ കാണാതായതിനു പിന്നാലെ തട്ടുങ്കലിന്റെ മിത്രമായ ഒരു പുരോഹിതൻ കൊച്ചിരൂപതയിൽ നിന്ന് അപ്രത്യക്ഷനായി രൂപതാ ആസ്ഥാനത്തെ പൊളിറ്റിക്കൽ മാനുപ്പലേറ്റർ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തെക്കുറിച്ചും അപവാദ കഥകൾ പ്രചരിച്ചു. കല്യാണം കഴിച്ച് ബാഗ്ളൂരിൽ താമസിക്കുകയാണ് ഇദ്ദേഹം എന്നായിരുന്നു അപവാദ പ്രചരണം തട്ടുങ്കലിനെ ചുമതലകളിൽ നിന്നും ഒഴിവാക്കിയ ശേഷം. അദ്ദേഹത്തോട് ഏറ്റവും അടുപ്പം പുലര്‍ത്തിയിരുന്ന ഈ പുരോഹിതന്നെ പെരുമ്പടപ്പിലുള്ള കുഷ്ഠരോഗ ഗവേഷണ പഠന ചികിത്സാ കേന്ദ്രമായ കൾട്ടസിലേക്കാണ് മാറ്റിയത്. ഒരു കാലത്ത് രൂപതയാരംഭിച്ച മലയാളം വർത്തമാനപത്രമായ സദ് വാർത്തയുടേയും ഇംഗ്ലീഷ് ദിനപ്പത്രമായ ഇന്ത്യൻ കമ്മ്യൂണിക്കേറ്ററിന്റെയും മാനേജിങ്ങ് എഡിറ്ററായിരുന്നു ഈ പുരോഹിതൻ. അദ്ദേഹത്തെയാണ് പ്രവർത്തനം നിലച്ചു കൊണ്ടിരിക്കുന്ന കള്‍ട്ടസിന്റെ ഡയറൽട്ടറായി നിയമിച്ചത്. ഇതിനു ശേഷമാണ് ഇദ്ദേഹം അപ്രത്യക്ഷനായത്. കൊച്ചിയിൽ നിന്നും അപ്രത്യക്ഷനായ പിതാവ് ഇടുക്കി ജില്ലയിലെ പട്ടു മലയിൽ അജ്ഞാതവാസത്തിലായിരുന്നു. ഇനി ഇന്ത്യയിൽ നിൽക്കുന്നത് ശരിയാവില്ലെന്ന് തട്ടുങ്കലിനു തോന്നി. അദ്ദേഹം ഒരു യൂറോപ്യൻ യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി.അദ്ദേഹത്തിന്റെ വിനീത വിധേയനായ സാരഥിയെ വിളിച്ച് യാത്രയ്ക്കുള്ള വാഹനം ഏർപ്പാടാക്കി. കാറുമായി ഹെൻട്രിയെന്ന സാരഥി പട്ടുമലയിലെത്തി. അവിടുത്തെ പുരോഹിതനോടും അതിഥിമന്ദിരത്തിലെ ജീവനക്കാരോടും യാത്ര പറഞ്ഞ് തട്ടുങ്കൽ ഹൈറേഞ്ചിറങ്ങി യാത്ര തുടർന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ടു പേർ അദ്ദേഹത്തെ യാത്രയാക്കാൻ എത്തിയിരുന്നു.അവരോടും യാത്ര പറഞ്ഞ് എമിറേറ്റ് എയർലൈൻസിന്റെ വിമാനത്തിൽ ദുബായ് വഴി റോമിലേക്ക് തട്ടുങ്കൽ പറന്നു. പിന്നെയും ഇന്ത്യയിൽ അദ്ദേഹത്തെ കണ്ടിട്ടില്ല ആരുമായും അദ്ദേഹം ബന്ധപ്പെട്ടിട്ടില്ല..

റോമിൽ എന്തായിരുന്നു അദ്ദേഹത്തിന്റെ ദൗത്യം. ദൈവം കനിഞ്ഞു നൽകുന്ന അനുഗ്രഹമാണ് തിരുപ്പട്ടവും മെത്രാൻ പദവിയും ഉയർന്ന സ്ഥാനമാനങ്ങളും ഒരാളെ പുരോഹിതനായി തെരെഞ്ഞെടുക്കുന്നതും മെത്രാൻ പദവിയിലേക്കും ഉയർത്തുന്നതും ദൈവത്തിന്റെ തിരുവിഷ്ടമാന്ന് എന്നാണ് കത്തോലിക്കാ വിശ്വാസം ഇങ്ങനെ ഉയര്‍ത്തപ്പെട്ട പദവിയിൽ നിന്നും ആർക്കും ഒരാളേയും മാറ്റാനാവില്ല ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹപദവികൾ പിൻവലിക്കാനുമാവില്ല. അപ്പോൾ തട്ടുങ്കൽ ഇപ്പോഴും മെത്രാൻ പദവിയിലായിരിക്കും. എന്നാൽ സ്വയം വേണ്ടെന്നു വെച്ചാൽ.. അതിനെക്കുറിച്ച് വ്യക്തമായ ലിഖിതമായ നിയമങ്ങളുണ്ടോ? ദൈവം കൈവെച്ചനുഗ്രഹിച്ച് കനിഞ്ഞു നൽകിയ പദവികൾ ഒരാൾ പത്രോസിന്റെ പരിശുദ്ധ സിംഹാസനത്തിനു മുന്നിൽ സ്വമേധയാ അടിയറ വെച്ചാൽ സ്വീകരിക്കപ്പെടുമോ? തട്ടുങ്കലിന്റെ റോമിലെ പൗരോഹിത്യ ജീവിതത്തിന്റെ ‘ഭാവിയെന്ത് അദ്ദേഹം ഇപ്പോൾ എവിടെ?

തുടരും

മുന്‍അധ്യായങ്ങള്‍

എവിടെ ജോണ്‍? ::  കൊച്ചിയില്‍ എത്തിയ നല്ല ഇടയന്‍ (1) 

എവിടെ ജോണ്‍?? മഴനൃത്തത്തിന്റെ കരിനിഴലില്‍ (2)

എവിടെ ജോണ്‍? അശനിപാതമായി കറുത്ത പെണ്ണ് (3)

എവിടെ ജോണ്‍? രക്താഭിഷേകം എന്ന ചോരക്കളി (4)

എവിടെ ജോണ്‍? പള്ളിലച്ചന്‍ പപ്പ  (5)

എവിടെ ജോൺ ? അവിഹിതം ഒതുക്കാന്‍ അഞ്ച് ലക്ഷം പള്ളിവക (6) 

എവിടെ ജോൺ? മദാമ്മയുടെ 32 കോടി അടിച്ചുമാറ്റിയ കഥ  (7)

എവിടെ ജോൺ? തട്ടുങ്കൽ വിചാരണ ചെയ്യപ്പെടുന്നു (8)