അനുഗ്രഹ പ്രഭ ചൊരിഞ്ഞ് ബെൻസൻവിൽ സേക്രഡ് ഹാർട്ട് ‌ക്നാനായ ഇടവകയിൽ പ്രഥമദിവ്യകാരുണ്യ സ്വീകരണം

ഷിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍,
ആഘോഷമായ പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു..
മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നടന്നു. കോട്ടയംഅതിരൂപതയുടെ വലിയ പിതാവ് മാർ. മാത്യു മൂലക്കാട്ട്മെത്രാപോലീത്താ മുഖ്യ കാർമികനായിരിരുന്നു. ഇടവകവികാരി ഫാ. തോമസ് മുളവനാൽ, അസി. വികാരി ഫാ. ബിൻസ് ചേത്തലിൽ, ഫാ. സിജു മുടക്കോടിൽ , ഫാ.ജോബി കണ്ണാല എന്നിവർ സഹകാർമികരായിരുന്നു. പതിനൊന്ന് കുട്ടികളാണ് ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിച്ചത് . ആൻസി ചേലയ്ക്കൽ, മഞ്ജു ചകിരിയാംതടം എന്നീഅദ്ധ്യാപകരുടെ നേതൃത്വത്തിലാണ് കുട്ടികൾ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങിയത്. കുട്ടികളുടെ വിശ്വാസ ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ദിവസമായ ആഘോഷമായുള്ള ആദ്യകുര്‍ബാനസ്വീകരണത്തില്‍ പങ്കെടുത്ത്, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച് അനുഗ്രഹപ്രദമാക്കാൻ പ്രയത്നിച്ച ആദ്യ കുർബാന സ്വീകരിക്കുന്ന കുട്ടികളുടെ
മാതാപിതാക്കൾ, ഡി. ആര്‍. ഇ. സക്കറിയ ചേലക്കൽ
ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോർ കണ്ണാല, ജെൻസൺ ഐക്കരപ്പറമ്പിൽ എന്നിവരെ വികാരി ഫാ. തോമസ് മുളവനാലും അസി. വികാരി ഫാ. ബിൻസ് ചേത്തലിലും അഭിനന്ദിച്ചു.

ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ.