പ്രൊഫ.പി ജെ കുര്യൻ ചിക്കാഗോയിൽ

ചിക്കാഗോ: ഹ്ര്യസ്വ സന്ദർശനത്തിനായി ചിഗോയിൽ എത്തിയ പ്രമുഖ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പ്രൊഫ പിജെ കുര്യന് OICC ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി.
മേയ് 19 ഞായറാഴ്ച വൈകിട്ട് ആറുമണിക്ക് മൌണ്ട് Prospect ലുള്ള Triloka റെസ്റ്റാറ്റാന്റിൽ വച്ച് കുടിയ യോഗത്തിൽ നിരവതി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.
ഈ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ജൂൺ നാലിന് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ കോൺഗ്രസിന്റെ നേതൃത്ത്വത്തിലുള്ള ഇന്ത്യ സക്യം 300 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് പ്രൊഫ പിജെ കുര്യൻ പറയുകയുണ്ടായി. ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ കാത്തുസൂഷിക്കുന്നതിനു കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് മാത്രമേ സാധിക്കുകയുള്ള എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ OICC ചിക്കഗോയുടെ നേതൃത്വത്തിൽ നൽകിയ അകമഴിഞ്ഞ സംഭാവനകളെ അദ്ദേഹം പ്രത്യേഗം പ്രശംസിക്കുകയുണ്ടായി.OICC ഷിക്കാഗോ ചാപ്‌റ്റർ പ്രസിഡണ്ട് Loui ചിക്കാഗോയുടെ അധ്യഷതയിൽ കൂടിയ യോഗത്തിൽ OICC Nothern Region Chairman DR. Salbi Paul Chennoth ഏവർകും സ്വാഗതം ആശംസിച്ചു.
നാഷണൽ Vice Chairman Gladson Varghese, ജോർജ് ജോസഫ് കൊട്ടുകാപ്പിള്ളി, റിൻസി കുര്യൻ, രാജു പുതുപ്പള്ളി, ജോർജ് മാത്യു, റോയ് ജോൺ, എബ്രഹാം മാത്യു , എബ്രഹാം ജോർജ്, റോയ് തോമസ്, മോന് വര്ഗീസ് തുടങ്ങിയ നിരവതി പേർ ആശംസകളർപ്പിച്ചു സംസാരിച്ചു.