രാജു ജോസഫിന്റെ പുതിയ സിനിമ ഉടൻ അമേരിക്കൻ തീയേറ്ററുകളിൽ

ജോസ് കാടാപുറം

രാജു ജോസെഫിന്റെ (ഡോളർരാജു )നിർമ്മാണത്തിലും സംവിധാനത്തിലും ഉള്ള “ലവ് ഫോർ സെയിൽ” (love for sale) എന്ന സിനിമ അമേരിക്കൻ തീയറ്ററുകളിൽ ജൂൺ 7 മുതൽ നിങ്ങളുടെ കാഴ്ചക്കായി വരുന്നു . ,,ഉജ്വലമായ ഒരു ആനുകാലിക കഥ പറയുന്നു . നഷ്ടപ്പെട്ട് പോകുന്ന യുവത്വങ്ങളുടെ കഥ പറയുന്ന ഒരു പ്രണയ കഥയാണ് ഈ മൂവി .. പ്രശസ്ത അഭിനേതാക്കൾ അഭിനയിക്കുന്ന സിനിമയിൽ സുനിൽ സുഗത , വൈക ,കോട്ടയം രമേശ് എന്നിവർ അഭിനയിയ്ക്കുന്നു ..ഈ കാലഘട്ടത്തിന്റെ സിനിമയാണ് ലവ് ഫോർ സെയിൽ” .ഡ്രീം വേൾഡ് പ്രൊഡക്ടിനു വേണ്ടി രാജു ജോസഫ് (ഡോളർ രാജു )നിർമിച്ച സംവിധാനം നിർവഹിച്ച ഈ സിനിമക്കു 4 ഇന്റർനാഷണൽ ഫെസ്റ്റിവൽ അവാർഡ് ഇതിനോടകം ലഭിച്ചു ..ദുബായ് ഫെസ്റ്റിവൽ ,കാരവാൻ യൂഎസ എ ഫിലിം ഫെസ്റ്റിവൽ ,ഹുക്കറ്റ് ഇന്റർനാഷ്‌ണൽ ഫിലിം ഫെസ്റ്റിവൽ ,ധാക്ക ഫിലിം ഫെസ്റ്റിവൽ അവാർഡ് എന്നിവി ട ങ്ങളിൽ നടന്ന ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്ര ത്തിനുള്ള അവാർഡ് ലവ് ഫോർ സെയിൽ എന്ന ചിത്രത്തിന് ലഭിച്ചു കഴിഞ്ഞു ..സംവിധായകന്റെ മനസ്സറിഞ്ഞ് നടീനടന്മാരും തലത്തിനൊത്ത് ഉയർന്നപ്പോൾ ശരിക്കും ഒരു വിസ്മയമായി മാറി ഈ മൂവി
ആരും പ്രതീക്ഷിക്കാത്ത ആരും പറയാൻ മടിക്കുന്ന എന്നാൽ പച്ചയായ മനുഷ്യരുടെ ഹൃദയവികാരങ്ങൾ ഒട്ടും ചോർന്നു പോകാതെ ഈ ഫിലിം പ്രേക്ഷകർക്ക് പകർന്നു നൽകുന്നു..