SHOCKING NEWS: അപകടത്തില്‍പ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാതെ ചിത്രങ്ങള്‍ പകര്‍ത്തി രസിച്ചു; യുവാവ് മരണത്തിന് കീഴടങ്ങിയത് ദാരുണമായി

ബസ് ശരീരത്തിലൂടെ കയറി ഇറങ്ങിയ യുവാവ് സഹായത്തിനായി കേണു. കണ്ട് നിന്നവര്‍  ആശുപത്രിയില്‍ എത്തിക്കാതെ മൊബൈലില്‍ പടമെടുത്ത് രസിച്ചു. കര്‍ണാടകയില്‍ യുവാവ് മരണത്തിന് കീഴടങ്ങിയത് ദാരുണമായി

അപകടത്തില്‍ പെട്ട് ബസ് ശരീരത്തിലൂടെ കയറി ഇറങ്ങിയ പതിനെട്ട് വയസുകാരന്‍ സാഹയത്തിനായി ചുറ്റും നിന്നവരോട് കേണ് അപേക്ഷിച്ചു . ആരും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തായാറാകാതെ അപകടത്തിന്റെ ദൃശ്യം മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയായിരുന്നു.

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ദാരുണമായ സംഭവം നടന്നത് കര്‍ണ്ണാടകയിലെ കൊപ്പലില്‍ ആണ് .ബാംഗ്‌ളൂരില്‍ നിന്ന് 380 കിലോമീറ്ററുകള്‍ ദൂരെയാണ് ഈ സ്ഥലം. കോപ്പലിന് സമീപത്തുള്ള ചന്തയിലേക്ക് സൈക്കിളില്‍ പോവുകയായിരുന്ന അന്‍വറിനെ കര്‍ണാടാക ട്രാ്ന്‍സ്‌പോര്‍ട്ട് ബസ് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റെങ്കിലും അന്‍വറിന് ബോധം നഷ്ട്‌പ്പെട്ടിരുന്നില്ല.അപകടം നടക്കുന്ന കണ്ട് ഒടിക്കുടിയവരോട് സഹായത്തിനായി കേണപേക്ഷിക്കുകയും ചെയ്തു. ഒടുവില്‍ അരോ ഒരാള്‍ കുറച്ച്് വെള്ളം നല്‍കാന്‍ മാത്രം തയാറായി.

ഇരുപത് മിനിറ്റുകള്‍ക്ക് ശേഷം സംഭവ സ്ഥലത്ത് എത്തിയ ആംബുലന്‍സിലാണ് ഒടുവില്‍ ആസുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ധാരാളം രക്തം നഷ്ടമായിരുന്നു. നേരത്തെ അശുപത്രിയില്‍ എത്തിക്കാന്‍ ആരെങ്കിലും തായാറായിരുന്നുവെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് സഹോദരന്‍ റിയാസ് പറയുന്നു. ബുധനാഴ്ച്ച രാവിലെ നടന്ന് സംഭവത്തി്‌ന്റെ ദൃശ്യങ്ങള്‍ ഇ്ന്റര്‍നെറ്റില്‍ വൈറലായതോടെയാണ് എല്ലാവരും അറിഞ്ഞത്