സമരത്തെ ഒറ്റിയത് വിജിന്‍: കത്തയച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍

തിരുവനന്തപുരം: ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരത്തെ ഒറ്റുകൊടുത്ത എസ്.എഫ്.ഐക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സമരത്തെ ഒറ്റിയത് സംസ്ഥാന സെക്രട്ടറി  എം. വിജന്‍ ആണെന്ന ആരോപണവുമായി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
എസ്.എഫ്.ഐ സെക്രട്ടറിയെ അഭിസംബോധന ചെയ്ത് എവുതുയുരിക്കുന്ന കത്തിലാണ് വിജിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്.
letter-sfi
കോളജ് മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം വിജിന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ അഭിപ്രായ പ്രകടനമാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. എസ്.എഫ്.ഐ ഉന്നയിച്ച തൊണ്ണൂറ് ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്നാണ് വിജിന്‍ പറഞ്ഞത്. എല്ലാ വിദ്യാര്‍ത്ഥികളും പ്രിന്‍സിപ്പലിന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുമ്പോള്‍ എസ്എഫ്‌ഐയ്ക്ക് അതൊരു ചെറിയ ആവശ്യം മാത്രമെന്ന തോന്നലാണ് വിജിന്റെ പ്രതികരണത്തിലൂടെ അനുഭവപ്പെട്ടതെന്ന് കത്തില്‍ പറയുന്നു.
പ്രിന്‍സിപ്പലിന്റെ രാജി എന്ന മുഖ്യ ആവശ്യത്തില്‍ നിന്ന് മാറി മറ്റ് ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ചെന്ന വാദം തീര്‍ത്തും പരിഹാസ്യമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ജീവിതം വച്ചാണ് ഈ സമരമെന്നും സമരം പരാജയപ്പെട്ടാല്‍ ഞങ്ങളുടെ ജീവിതം ഇല്ലാതാകുന്നുവെന്നാണ് അര്‍ത്ഥം. പ്രിന്‍സിപ്പലിന്റെ രാജിയെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന് സമരം തുടരണമെന്നും അതിന് തയാറല്ലെങ്കില്‍ പാര്‍ട്ടിക്കൊപ്പം നില്‍ക്കാന്‍ ബുദ്ധമുട്ടുണ്ടെന്നും കുട്ടികള്‍ കത്തില്‍ സൂചിപ്പിക്കുന്നു.