ജോസ് പടവത്തിയില്‍ അന്തരിച്ചു

നീണ്ടൂര്‍: റിട്ട.എയര്‍ഫോഴ്സ് /കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ ജോസ് പടവത്തിയില്‍ (86) നീണ്ടൂരില്‍ അന്തരിച്ചു. ഭാര്യ പരേതയായ പെണ്ണമ്മ മള്ളൂശ്ശേരി പേരൂപ്പറമ്പില്‍ കുടുംബാംഗമാണ്.
മക്കള്‍: ബാബു പടവത്തിയില്‍ (ഡാളസ്), ബീന ജെയിംസ് മണ്ണാര്‍കാട്ടില്‍ (ഓസ്റ്റിന്‍), പരേതനായ ബിജോ പടവത്തിയില്‍, ബിന്ദു സുനില്‍ മാടപറമ്പത്ത് (ഡാളസ്).
മരുമക്കള്‍: ബിജിലി മാനുങ്കല്‍, ബിനോയി മണ്ണാര്‍കാട്ടില്‍, ഷാന്‍റി പോടൂര്‍, സുനില്‍ മാടപറമ്പത്ത്.
സഹോദരങ്ങള്‍: പരേതരായ ലൂക്കോസ് പടവത്തിയില്‍, അച്ചാമ്മ കണ്ണാല, എബ്രഹാം പടവത്തിയില്‍, തോമസ് പടവത്തിയില്‍.
സംസ്ക്കാര ചടങ്ങുകള്‍ ജൂലൈ 8 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടില്‍നിന്നാരംഭിക്കും. നീണ്ടൂര്‍ സെന്‍റ് മൈക്കിള്‍സ് ക്നാനായ പള്ളി സെമിത്തേരിയില്‍ സംസ്ക്കാരം നടത്തപ്പെടും.