ലക്ഷ്മിനായര്‍ രാജിവെക്കണമെന്ന് അയ്യപ്പന്‍പിള്ള

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും ഡോ. ലക്ഷ്മി നായര്‍ രാജിവെക്കണമെന്ന് കോളജ് ഗവേര്‍ണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ. അയ്യപ്പന്‍പിള്ള ആവശ്യപ്പെട്ടു. ലക്ഷ്മി നായര്‍ രാജിക്ക് തയ്യാറായില്ലെങ്കില്‍ താന്‍ ഭരണസമിതിയില്‍ നിന്ന് രാജിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യപ്പന്‍ പിള്ള പരസ്യമായി രംഗത്തുവന്നതോടെ ഗവേര്‍ണിംഗ് കൗണ്‍സിലില്‍ രാജിയെക്കുറിച്ച് ഭിന്നതയുണ്ടെന്ന കാര്യം വ്യക്തമാക്കി. ഇനി രാജിവെക്കാതെ ലക്ഷ്മിനായര്‍ക്ക് തുടരാന്‍ ആവാത്ത സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.