കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാരം മോഷണം പോയി.

സാമൂഹിക പ്രവര്‍ത്തകനായ കൈലാഷ് സത്യാര്‍ഥിയുടെ നൊബേല്‍ പുരസ്‌കാരം മോഷണം പോയി.  ദക്ഷിണ ഡല്‍ഹിയിലുള്ള അളകനന്ദയിലെ വസതിയില്‍ നിന്നാണ് പുരസ്‌കാരം മോഷണം പോയത്.  

മോഷ്ടാക്കള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 2014ല്‍ മലാല യൂസഫ്‌സായിക്കൊപ്പമാണ്  സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം സത്യാര്‍ഥിക്ക് ലഭിച്ചത്. ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയിലൂടെ ആയിരക്കണക്കിനു കുട്ടികളെയാണു പലവിധ ചൂഷണങ്ങളില്‍നിന്നും കൈലാഷ് സത്യാര്‍ഥി  രക്ഷപ്പെടുത്തിയത്. 

 പ്രോട്ടോകോള്‍ പ്രകാരം യഥാര്‍ഥ നൊബേല്‍ പുരസ്‌കാരം രാഷ്ട്രപതി ഭവനിലാണ്. ഇതിന്റെ മാതൃകയാണ് ഇപ്പോള്‍ മോഷണം പോയിരിക്കുന്നത്. 2004 ല്‍ ടാഗോറിന്റെ നോബേല്‍ പുരസ്‌കാരവും മോഷണം പോയിരുന്നു.