മാരാമണ്‍: സ്ത്രീ കൂട്ടായ്മയില്‍ സംഘര്‍ഷം

മാര്‍ത്തോമ സഭയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷന്റെ രാത്രി കാല യോഗങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന ആവശ്യവുമായി കോഴഞ്ചേരിയില്‍ നടന്ന ബഹുജന സ്ത്രീ കൂട്ടായ്മയില്‍ സംഘര്‍ഷം. കൂട്ടായ്മയില്‍ മൈക് ഉപയോഗിക്കുന്നതിന് പോലീസ് അനുമതി നല്‍കിയിരുന്നില്ല. തുടര്‍ന്ന് മറ്റൊരു ഹാളില്‍ യോഗം നടത്താന്‍ സംഘാടകര്‍ തീരുമാനിച്ചെങ്കിലും പോലീസ് തടഞ്ഞു.

സഭാ നേതൃത്വം പൊലീസിന് മേല്‍ സമ്മര്‍ദ്ദം കാരണമാണ് ഹാളില്‍ യോഗം യോഗം ചേരുന്നതിനെ പോലീസ് തടഞ്ഞതെന്ന് സംഘാടകര്‍ ആരോപിച്ചു. തുടര്‍ന്ന്, മുന്‍ നിശ്ചയിച്ച പ്രകാരം സി.കേശവന്‍ സ്മാരകത്തിന് സമീപം ഒരുക്കിയിരുന്ന വേദിയില്‍ യോഗം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍, ചിലര്‍ പ്രതിഷേധവുമായി വന്നതോടെ സംഘര്‍ഷമുണ്ടായി. മാര്‍ത്തോമ്മാ സഭാവിശ്വാസികളാണ് പ്രതിഷേധവുമായി എത്തിയതെന്ന് കൂട്ടായ്മ സംഘാടകര്‍ ആരോപിച്ചു.
കോഴഞ്ചേരി മാര്‍ത്തോമ്മാ ഇടവകാംഗങ്ങങ്ങളായ ചിലര്‍ തന്നോട് അശ്ലീലഭാഷയില്‍ സംസാരിച്ചുവെന്ന് സ്ത്രീ- ബഹുജന കൂട്ടായ്മ കണ്‍വീനര്‍ ജോളി രാജനും പറയുന്നു.

related news:

മാരാമണ്‍ : സ്ത്രീ കൂട്ടായ്മ പൊലീസിനെ ഉപയോഗിച്ച് അട്ടിമറിക്കാന്‍ സഭയുടെ നീക്കം

മാരാമണ്‍ സ്ത്രീ പ്രവേശനം: കോഴഞ്ചേരിയില്‍ സ്ത്രീ കൂട്ടായ്മ

exclusive: മാരാമണ്‍ : സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട ഷിജു അലക്‌സിന് വധഭീഷണി

മാരാമണ്‍ കണ്‍വെന്‍ഷന്‍: ഇത്തവണയും രാത്രി യോഗങ്ങളില്‍ സ്ത്രീ പ്രവേശനമില്ല

ഭിന്നലിംഗക്കാരുടെ പൗരോഹിത്യം: മെത്രാപ്പോലീത്തയുടെ നിലപാട് വെറും തട്ടിപ്പെന്ന് വിശ്വാസികള്‍