വികാരിക്കെതിരെ ലൈംഗികാതിക്രമ പരാതി

വിധവയായ വീട്ടമ്മയ്ക്ക് അശ്ലീല മെസേജ് അയക്കൂന്ന പതിവായിരുന്നു പാതിരിയുടേത് - കോഴിക്കോട് സി എസ് ഐ ഇംഗ്ലീഷ് പള്ളി വികാരി റവ. ടി.എ. ജെയിനാണ് പ്രതി

jainകോഴിക്കോട്.ഇടവകപള്ളി വികാരി ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായി വിശ്വാസിയായ വീട്ടമ്മ. കോഴിക്കോട് സി എസ് ഐ സെന്റ് മേരീസ് ഇംഗ്ലീഷ് പള്ളിയിലെ വികാരി റവ. ടി.എ ജെയിൻ ലൈംഗികാതിക്രമം നടത്തുന്നുവെന്നാണ് പരാതി.
വിധവയും രണ്ട് കുട്ടികളുടെ മാതാവും കേന്ദ്ര സർക്കാർ ജീവനക്കാരിയുമായ തന്നെ വികാരി അപമാനിച്ച തായി കാണിച്ച് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബിഷപ്പ് റോയിസ് വിക്ടറിനെ നേരിൽ കണ്ട് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. സംഭവം വിവാദമായതോടെ പുറത്ത് പറയരുതെന്ന് ആവശ്യവുമായി പള്ളി ഭാരവാഹികൾ തന്റെ മേൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങിയെന്നും പരാതിക്കാരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

കഴിഞ്ഞ ഓഗസ്റ്റ് 16ന് തന്റെ മകളുടെ ജന്മദിനമായിരുന്നു. കുട്ടിക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടത്താൻ താൻ ആവശ്യപ്പെട്ട പ്രകാരം വികാരി പ്രാർത്ഥന നടത്തി. ഇതിന്
താൻ അച്ചനോട് നന്ദിയും പറഞ്ഞു. ഇതിനു ശേഷം അയാൾ എന്നും ഫോണിലൂടെ സംസാരിക്കാനും, പലപ്പോഴും സീമകൾ ലംഘിച്ചു തുടങ്ങിയതോടെ താൻ പലവട്ടം പ്രതിക്ഷധിച്ചു. തനിക്കിത് വലിയൊരു ഷോക്കായിരുന്നു. ഒരു വൈദികന്റെ അടുത്ത് നിന്ന് ഇത്ര മോശമായ പെരുമാറ്റം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, അവർ കണ്ണീരോടെ പറഞ്ഞു.
വികാരി ക്കെതിരെ നടപടിയെടുക്കാമെന്ന് കാണിച്ച് ബിഷപ്പ് തനിക്ക് ഒരു ഇമെയിൽ അയച്ചിരുന്നു. ഇതിനു ശേഷം സെപ്റ്റംബറിൽ വികാരി ജ യി നെ നിലമ്പൂർ സെന്റ് മാത്യൂസ് പള്ളിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. എന്നാൽ വെറും 33 ദിവസം കഴിഞ്ഞ പ്പൊൾ ഇതെ വൈദികനെ തന്നെ വീണ്ടും കോഴിക്കോട് ഇംഗ്ലീഷ് പള്ളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. വിശ്വാസിയായ തനിക്ക് പ്രാർത്ഥിക്കാനൊ ആരാധനയിൽ പങ്കെടുക്കാനോ പറ്റാത്ത സ്ഥിതിയാണെന്ന് പരാതിക്കാരി പറഞ്ഞു.
പള്ളി ഭാരവാഹികൾ ഭീഷണി പ്പെടുത്തുകയാണ്. പ്രതിക്ക് മാപ്പു നൽകണമെന്നും വേറെ പള്ളിയിൽ പോയി പ്രാർ ത്ഥിക്കണമെന്നുമാണ് അവരുടെ ഭീഷണി . ബിഷപ്പിനെ തിരെ കേസ് കൊടുക്കു എന്നാണ് ക്ലർജി സെക്രട്ടറിയുടെ പരിഹാസം . വികാരി ടി.എ ജയിൻ ഫോണിലൂടെയും മെയിൽ ചാറ്റിംഗിലൂടെയും നടത്തിയ അശ്ലീല സംഭാഷണങ്ങളുടെ പകർപ്പുകൾ വരെ പോലീസിന് കൈമാറിയതായി പരാതിക്കാരി വാർത്താ സമ്മേള ന ത്തിൽ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചതിനും ലൈംഗിക ചുവയോടെ പെരുമാറിയതിനും വികാരി ജെയിനിനെതിരെ നടക്കാവ് പൊലീസ് ഇന്ത്യൻ പീനൽ കോഡ് 509 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
അന്വേഷി പ്രസിഡന്റ് കെ. അജിതയും പരാതിക്കാരിക്ക് ഒപ്പമുണ്ടായിരുന്നു.