ജീവനക്കാരുടെ സമരം: സ്തംഭനാവസ്ഥയില്‍ സെക്രട്ടറിയേറ്റ്

കേരള അഡ്മിനിസ്ട്രേറ്റിവ് രൂപീകരണത്തനെതിരെ ഒരു വിഭാഗം ജീവനക്കാരുടെ ബഹിഷ്‌കരണ സമരത്തെ തുടര്‍ന്ന് സെക്രട്ടറിയേറ്റില്‍ ഹാജര്‍നില 22ശതമാനം മാത്രം. ഇതോടെ സ്തംഭാനാവസ്ഥയിലാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍.

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കോണ്‍ഗ്രസ് അനുകൂല സംഘടന ജോലി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. ഇടതു സംഘടനകളില്‍ സിപിഐ അനുകാല സംഘടന സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സമരം അനാവശ്യമാണെന്നാണ് സിപിഎം അനുകൂല സംഘടനയുടെ നിലപാട്.സമരത്തെ ശക്തമായി നേരിടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ഹാജര്‍ബുക്കില്‍ ഒപ്പിട്ട ശേഷം സമരം ചെയ്യുന്നവരുടെ ശമ്പളം തടഞ്ഞുവയ്ക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.