മതംമാറ്റത്തിന് ക്രൈസ്തവര്‍ ഒഴുക്കിയത് 17,208 കോടിയെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കഴിഞ്ഞ വര്‍ഷം മാത്രം ഇന്ത്യയിലെ മതംമാറ്റങ്ങള്‍ക്ക് വേണ്ടി വിവിധ ക്രൈസ്തവ സംഘടനകള്‍ ഒഴുക്കിയത് 17,208 കോടി രൂപ, ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. നിരവധി സംഘടനകള്‍ ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സര്‍ക്കാരിതര സംഘടനകള്‍ക്കായി കഴിഞ്ഞ വര്‍ഷം നല്‍കിയത് 17,2082 കോടി രൂപയാണ്. ഇതിന്റെ വലിയൊരു ഭാഗവും നല്‍കിയത് ് അമേരിക്കക്കു പുറത്തുള്ള 14 ക്രിസ്ത്യന്‍ സംഘടനകളാണ്.
അഞ്ചു വര്‍ഷത്തിനുളളില്‍ ഇവിടേക്ക് ഏറ്റവും കൂടുതല്‍ തുക എത്തിയത് കഴിഞ്ഞ വര്‍ഷമാണ്.
2014ല്‍ 13,092 കോടിയും 2012 ല്‍ 10,334 കോടിയും ആണ് ലഭിച്ചത്.

വന്‍തോതില്‍ പണം ലഭിച്ച സംഘടനകള്‍ എല്ലാം മതംമാറ്റങ്ങളില്‍ ഏര്‍പ്പെട്ടവയാണ്.അതിനാല്‍ ഇവയെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരീക്ഷിച്ചുവരികയാണ്. വ്യാപകമായി മതംമാറ്റുന്നതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം കംപാഷന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടനയെ കേന്ദ്രം നിരീക്ഷണത്തിലാക്കിയിരുന്നു.

ഈ സംഘടന മാത്രം 29 കോടി രൂപയാണ് സംഭാവന ചെയ്തത്. മതംമാറ്റല്‍ പ്രവര്‍ത്തനം നടത്തുന്ന വിവിധ സന്നദ്ധ സംഘടനകള്‍ക്ക് പണം നല്‍കിയവയില്‍ വേള്‍ഡ് വിഷന്‍, ഗീവ് ടു ഏഷ്യ, ഗോസ്പല്‍ഫോര്‍ ഏഷ്യ തുടങ്ങിയവ പെടുന്നു. വേള്‍ഡ് വിഷന്‍ 300 കോടിയും ഗീവ് ടു ഏഷ്യ 105 കോടിയും ഗോസ്പല്‍ ഫോര്‍ഏഷ്യയും 830 കോടിയുമാണ് വിവിധ സന്നദ്ധ സംഘടനകള്‍ക്ക് കൈമാറിയത്.