ദിലീപിന്റെ കൂടെ പള്‍സര്‍ സുനി എന്ന പേരില്‍ പ്രചരിക്കുന്നത് റിയാസിന്റെ ചിത്രം

തിരുവനന്തപുരം: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതിയും ദിലീപും തമ്മില്‍ അടുത്തബന്ധം ഉണ്ടായിരുന്നെന്നും ദിലീപ് ഫാന്‍സിന്റെ പരിപാടികളിലെ സജീവപ്രവര്‍ത്തനായിരുന്നു സുനിയെന്നും വ്യാജപ്രചരണം. സുനിയും ദിലീപും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ചിത്രങ്ങളും പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ അതൊന്നും പള്‍സര്‍ സുനിയുടെ ചിത്രമല്ല. ദിലീപ് ഫാന്‍സിന്റെ സംസ്ഥാന നേതാവായ തിരുവനന്തപുരം സ്വദേശി റിയാസ് ഖാന്റെ ഫോട്ടോയാണത്.

വര്‍ഷങ്ങളായി ദിലീപ് ഫാന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തലസ്ഥാനത്ത് ചുക്കാന്‍ പിടിക്കുന്നത് റിയാസാണ്. അതേസമയം റിയാസിനെ അറിയാവുന്നവര്‍ ഫോട്ടോയുടെ താഴെ ഇത് സുനിയല്ലെന്നും റിയാസാണെന്നും കമന്റിട്ടതോടെ സംഘികള്‍ അത് ആയുധമാക്കി. പള്‍സര്‍ സുനിയുടെ യഥാര്‍ത്ഥ പേര് റിയാസ് ഖാനാണെന്ന് മാധ്യമങ്ങള്‍ തിരിച്ചറിയണമെന്നാണ് സംഘികള്‍ പ്രചരിപ്പിക്കുന്നത്.

വ്യാജപ്രചരണം വന്നതോടെ പ്രതികരണവുമായി റിയാസ്ഖാന്‍ രംഗത്തെത്തി.

റിയാസിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം…

 

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയിലെ ഒരു പ്രമുഖ നടിയെ ആക്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എന്നുള്ള രീതിയില്‍ എന്റെ ഫോട്ടോ വെച്ച് കൊണ്ട് മലയാളത്തിലെ കുറച്ചു ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ facebook വഴി വ്യാപകമായി പ്രചരിക്കുകയുണ്ടായി.. 

19-02-2017, ഞായറാഴ്ച രാവിലെ 10മണിക്ക് ദിലീപ് ഫാന്‍സ് അസോസിയേഷന്‍ ആലപ്പുഴ ജില്ല കമ്മിറ്റി പുനഃസംഘടന മീറ്റിങ് കഴിഞ്ഞു കമ്മിറ്റിയിലെ തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക് ഒപ്പം ഞാനും നിന്ന് എടുത്ത ഫോട്ടോ എന്റെ riyaskhan എന്ന facebook വഴി ഞാന്‍ പോസ്റ്റ് ചെയ്യുകയുണ്ടായി.. ആ ഫോട്ടോ എടുത്തുകൊണ്ട് expres kerala.com എന്ന ഓണ്‍ലൈന്‍ പത്രം എന്റെ ഫോട്ടോയില്‍ ചുവന്നമഷി കൊണ്ട് മാര്‍ക്ക് ചെയ്തിട്ട് പള്‍സര്‍ സുനി ദിലീപ് ഫാന്‍സിന്റെ യോഗത്തില്‍ പങ്കെടുത്തു എന്നുള്ള രീതിയില്‍ വ്യാപകമായി facebook വഴി പ്രചരിപ്പിക്കുകയുണ്ടായി.. ആ വാര്‍ത്ത അപ്പോള്‍ തന്നെ ‘മലയാളി വാര്‍ത്ത’ ‘മറുനാടന്‍ മലയാളി’ തുടങ്ങിയ മറ്റു പല ഓണ്‍ലൈന്‍ പത്രങ്ങളും ആവര്‍ത്തിക്കുകയും ചെയ്തു.. 

കൂടാതെ ഈ വ്യാജ വാര്‍ത്ത ഉത്തരവാദപ്പെട്ട കേരളത്തിലെ ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍ അദ്ദേഹത്തിന്റ facebook പേജില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു… 

ഇവരുടെ ലക്ഷ്യം എന്താണെന്നു ഏതൊരു സാധാരണക്കാരനും അറിയാം.. റിയാസ്ഖാന്‍ എന്ന ഞാനല്ല.. ഫാന്‍സ് അസോസിയേഷന്‍ എന്നുള്ളതിന്റെ മുമ്പില്‍ ‘ദിലീപ്’ എന്നുള്ള പേര് ഉള്ളതുകൊണ്ടാണ്… 

എനിക്ക് ഉണ്ടായ മാനഹാനിക്കും മനോവിഷമത്തിനും ഉത്തരവാദികളായവരെ സമൂഹത്തിന്റെ മുമ്പില്‍ എത്തിക്കാന്‍ ഈ വിഷയത്തെ ഞാന്‍ നിയമപരമായി നേരിടും… 

ഈ സംഭവത്തില്‍ ഇരയായ നടി നമ്മുടെ പ്രിയ സഹോദരിക്കൊപ്പവും കേരളത്തിലെ എല്ലാ ജനങ്ങള്‍ക്കൊപ്പവും ഞങ്ങളുമുണ്ട്.. 

ഇരയാക്കപ്പെട്ട സഹോദരിക്ക് പിന്തുണ നല്‍കികൊണ്ട് കേരളത്തിലെ സിനിമാലോകവും മറ്റുള്ള എല്ലാവരും facebook വഴി പോസ്റ്റ് ഇടുകയും പിന്തുണ അറിയിക്കുകയും ചെയ്തു.. കുടാതെ സിനിമയിലെ എല്ലാ സഹപ്രവര്‍ത്തകര്‍ ഒന്നടങ്കം ഒന്നിച്ചു കൊണ്ട് എറണാകുളത്ത് വെച്ച് ഐക്യധാര്‍ട്യം പ്രഖ്യാപിക്കുകയും ചെയ്തു… 

ഇതേ സംഭവത്തില്‍ ഇവര്‍ക്കൊപ്പമുള്ള ഒരു സഹപ്രവര്‍ത്തകനെ തന്നെയാണ് ഇതിന്റെ സൂത്രധാരന്‍ എന്നുള്ള രീതിയില്‍ വരുത്തി തീര്‍ക്കാന്‍ ഇവിടുത്തെ ചില മാധ്യമങ്ങളും ഓണ്‍ലൈന്‍ പത്രങ്ങളും ചില ശത്രുക്കളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്….. 

ഇരയാക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി വന്നവര്‍ എന്തുകൊണ്ട് ഇതിന്റെ പേരില്‍ ഒരു തെറ്റും ചെയ്യാതെ ക്രൂശിപെടുന്ന സഹപ്രവര്‍ത്തകന് പിന്തുണയുമായി വരുന്നില്ല… ??????

ഇതിന്റെ പിന്നില്‍ ആണ് ശക്തമായ ഗുഡാലോചന നടക്കുന്നത്… 

ഈ ഗുഡാലോചനയുടെ പിന്നിലെ രഹസ്യം പുറത്ത് വരണം…. സത്യം ജനങ്ങള്‍ അറിയണം.