നടിയെ ആക്രമിച്ച കേസിൽ തൻ്റെ പേര് അപകീർത്തിപ്പെടുത്തുന്നതായി നടൻ ദിലീപിൻ്റെ പരാതി

നടിയെ ആക്രമിച്ച കേസിൽ തൻ്റെ പേര് അപകീർത്തിപ്പെടുത്തുന്നതായി  നടൻ ദിലീപിൻ്റെ പരാതി .വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി കൈക്കൊള്ളണമെന്ന് ഡി.ജി.പിക്ക്  ദിലീപ ന‌കിയ പരാതിയിൽ പറയുന്നു .

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ  തൻ്റെ പേര് വലിച്ചിഴക്കുന്നതായി നടൻ ദിലീപിൻ്റെ പരാതി

ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കാണ് ദീലീപ് രേഖാമുലം  പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിൽ തന്നെ ആക്ഷേപിക്കുന്ന തരത്തിൽ  വ്യാജ പ്രചാരണം നടക്കുന്നുവെന്നും ദിലീപ്  പരാതിയിൽ പറയുന്നു.

നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രമുഖ നടന് പങ്കുള്ളതായി വാർത്തകൾ വന്നിരുന്നു. ഇത്തരത്തിൽ വന്ന വാർത്തകളിൽ പരാമർശിക്കപ്പെട്ടിരുന്ന   നടൻ ദിലീപാണെന്ന്   ആരോപണമുയർന്നിരുന്നു.

പോലീസ് കേസ് അന്വേഷണത്തിൻ്റെ ഭാഗമായി  ദിലീപിനെ ചോദ്യം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇതേത്തുടർന്ന് വാർത്തകളിൽ പറയുന്ന ആലുവയിലെ  നടൻ താനല്ലെന്ന പ്രസ്താവനയുമായി ദിലീപ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ പറഞ്ഞിരുന്നു. തൻ്റെ  വീട്ടിൽ  അന്വേഷണത്തിനായി ഒരു പോലീസുകാരനും  വന്നിട്ടില്ല. ഫോണിൽ പോലുംഇതു സംബന്ധിച്ച ആരും തന്നെ വിളിച്ചിട്ടില്ലെന്നും ദിലീപ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ