ഒരു പോലീസ് വക ക്ഷേത്രം 

കേരളത്തിൽ പോലീസ് വകുപ്പ് നടത്തുന്ന ഒരുക്ഷേത്രമുണ്ട് എന്ന കാര്യം അധികം ആർക്കും അറിയാൻ ഇടയുണ്ടാവില്ല.കോഴിക്കോട് നഗര പരിധിയിൽ വരുന്ന മുതലക്കുളത്തെ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻ്റെ കാര്യങ്ങൾ ഇങ്ങനെയാണ് .500 വർഷങ്ങൾ പഴക്കമുള്ള ക്ഷേത്രം തമിഴ് നാട്ടിൽ നിന്നുള്ള   മുതലിയാർ സമുദായക്കാരാണ് സ്ഥാപിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. പിന്നീട്   കോഴിക്കോട് സിറ്റി പോലീസിന്  ക്ഷേത്രത്തിൻ്റെ ഭരണ ചുമതല വന്നു ചേരുകയായിരുന്നു

നഗര പരിധിയിലെയും റൂററിലെയും  പോലീസുകാർ ക്ഷേത്ര നടത്തിപ്പിനായി തങ്ങളുടെ ശമ്പളത്തിൽ നിന്നും മാസം ഇരുപത് രൂപ വീതം നൽകുന്നുണ്ട് .എല്ലാ മലയാള മാസം ഒന്നാം തീയതിയും 1500പേർക്ക് അന്നദാനം നടത്തുന്നു.

സ്വാതന്ത്ര്യത്തിന് ശേഷം പോലീസ് വകുപ്പ കൈകാര്യം ചെയ്ത വന്നിരുന്ന പള്ളികളും അമ്പലങ്ങളും അതാത് മത സ്ഥാപനങ്ങൾക്ക് വിട്ട് നൽകിയിരുന്നു .എന്നാൽ മുതലക്കുളത്തെ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൻ്റെ കാര്യത്തിൽ മാത്രം അങ്ങനെ ഉണ്ടായില്ല.പോലീസിലെ ഹൈന്ദവ വിശ്വാസികൾ ആയിട്ടുള്ളവരുടെ പ്രാർത്ഥനകൾക്കായി നിലനിർത്തുകയായിരുന്നു.

ഭരണ സംവിധാനങ്ങൾ പ്രകാരം ദക്ഷിണ മേഘല എഡിജിപിയാണ്  അമ്പലത്തിൻ്റെ രക്ഷാധികാരി സിറ്റി പോലീസ് കമ്മീഷണർ  പ്രസി‍ഡൻ്റും .നേരത്തെ അന്നപൂർണ്ണേശ്ശരി എന്നപേരിൽ അറിയപ്പെട്ടിരുന്ന ക്ഷേത്രം പുനരുദ്ധാരണത്തിന് ശേഷം പുനർ നാമകരണം ചെയ്യുകയായിരുന്നു.ഇപ്പോൾ ഗീതാ പഠക്ലാസുകൾ ഇവിടെ നടത്തുന്നു ഉടൻ തന്നെ പണം മേടിക്കാതെയുള്ള സംഗീത പഠനം കാളാസുകൾ നൽകാൻ പദ്ധതിയിടുന്നതായി  ഭാരവാഹികൾ പറയുന്നു.