ളോഹക്കുള്ളിലെ ദല്ലാളന്‍മാര്‍

-നിമ്മി-

കണ്ണൂര്‍: വൈദികരുടെ വരുമാനമാര്‍ഗ്ഗങ്ങളെക്കുറിച്ച് ജനങ്ങള്‍ ചോദിച്ച് തുടങ്ങിയിരിക്കുകയാണ്. കൊട്ടിയൂരില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന് വിവരം പുറത്തുപറയാതിരിക്കാന്‍ റോബിന്‍ വടക്കുംചേരി പത്ത് ലക്ഷം രൂപ നല്‍കിയിരുന്നു. അദ്ദേഹത്തിന് ഇത്രയും അധികം പണം എവിടുന്നുകിട്ടി എന്ന് ഇപ്പോഴും വ്യക്തം അല്ല.

കര്‍ണാടകയിലെ ഹസ്സനിലും മണ്ടിയായിലും പ്രവര്‍ത്തിക്കുന്ന രണ്ടു നഴ്‌സിംഗ് കോളേജുകള്‍ക്ക് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളെ നല്‍കുന്നത് റോബിന്‍ വടക്കുംചേരി അച്ചന്റെ നേതൃത്വത്തില്‍ ആണെന്ന് നാട്ടില്‍ പരക്കെ ഒരു സംസാരമുണ്ട്. റോബിന്‍ അച്ചന്റെ ശുപാര്‍ശയില്‍ നഴ്‌സിംഗ് പഠനത്തിന് ചേര്‍ന്നാല്‍ വിദ്യാര്‍ത്ഥിയുടെ പഠനം കഴിയുമ്പോള്‍ കാനഡയില്‍ നേഴ്‌സ് ആയി ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടാന്‍ വേണ്ടിയിട്ടുള്ള എല്ലാ സഹായങ്ങളും അച്ചന്‍ ചെയ്തു തരും. ഈ വിശ്വാസം വെച്ച് നല്ല ശതമാനം മാതാപിതാക്കളും റോബിന്‍ അച്ചനെ നഴ്‌സിംഗ് അഡ്മിഷനുകള്‍ക്കു സമീപിക്കും.

വിദ്യാത്ഥികള്‍ എന്തെങ്കിലും പ്രശ്‌നം കോളേജില്‍ ഉണ്ടായാല്‍ അദേഹം ഇടപെട്ട് പരിഹരിച്ചോളാം എന്നാ ഉറപ്പുംകൂടി മാതാപിതാക്കള്‍ക്ക് നല്‍കും. അഡ്മിഷന്‍ ആവശ്യത്തിനു ആയി അദ്ദേഹത്തെ സമീപിക്കുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റും പൈസയും അദ്ദേഹം നേരിട്ട് കൈപ്പറ്റുന്നത്. ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുമ്പ് അച്ചന്‍ വഴി അഡ്മിഷന്‍ എടുത്ത എല്ലാ വിദ്യാര്‍ത്ഥികളെയും ടൂറിസ്റ്റ് ബസില്‍ ആണ് റോബിന്‍ അച്ചന്‍ കോളേജുകളില്‍ എത്തിക്കുന്നത്. റോബിന്‍ അച്ചന്‍ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളെ കോളേജ് കാണാന്‍ അനുവദിക്കാറില്ല. അച്ചന്റെ ഒരു വാക്കിന്റെ ഉറപ്പിന്മേല്‍ മാതാപിതാക്കള്‍ കോളേജ് കാണുന്നതിനെ പറ്റി രണ്ടാമത് ചിന്തിക്കാറില്ല.

ഒരു വിദ്യാര്‍ത്ഥിയെ അച്ചന്‍ നഴ്‌സിംഗ് കോളേജിനു നല്‍കുമ്പോള്‍ 30,000മുതല്‍ 50,000 രൂപ വരെയാണ് കമ്മീഷന്‍ ഇനത്തില്‍ കോളേജ് അധികൃതര്‍ നല്‍കുന്നത്. ഒരു അധ്യായന വര്‍ഷം അദ്ദേഹം 100 മുതല്‍ 140 കുട്ടികളെ ആണ് കോളേജുകള്‍ക്ക് അദ്ദേഹം കൊടുക്കുന്നത്.

റോബിന്‍ വടക്കുംചേരിയെപ്പോല മറ്റ് പല വൈദികരും ഇതുപോലെ അന്യസംസ്ഥാന കോളജുകള്‍ക്കുവേണ്ടി ദല്ലാള്‍പണി ചെയ്യാറുണ്ട്. വികാരിമാര്‍ ഇടനില നില്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് അവരുടെ മക്കളുടെ അഡ്മിഷന്‍ കാര്യങ്ങള്‍ക്കു യാതൊരു ടെന്‍ഷനോ പേടിയോ ഇല്ല.

ചില വൈദികര്‍ സഭയുടെ കിഴില്‍ ഉള്ള സ്‌കൂളുകളിലെ പ്ലസ് ടുവിന് പഠിക്കുന്ന വിദ്യാര്‍ഥികളുടെ അഡ്രസ്സും ഫോണ്‍ നമ്പറും ഏജന്റുമാര്‍ക്ക് കൈമാറും, ഏജന്റുമാര്‍ മതപിതാകളെ നേരിട്ടോ ഫോണ്‍ വഴിയോ സമീപിക്കും, ഗവണ്മെന്റ് ഫീസ് മാത്രം കൊടുത്താല്‍ മതി, സുരക്ഷിതം ആയ ഹോസ്റ്റല്‍, കേരളീയ ഭക്ഷണം, മള്‍ട്ടി സ്‌പെഷ്യലിറ്റി ഹോസ്പിറ്റല്‍ ഉള്ള കോളേജ് തുടങ്ങിയവയൊക്കെ വാഗ്ദാനം ചെയ്താണ് അഡ്മിഷന്‍ എടുക്കാന്‍ അവരെ പ്രലോഭിപ്പിക്കുന്നത്.

രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ബാംഗ്ലൂറിന്റെ കിഴില്‍ ആണ് കര്‍ണാടകയില്‍ ഉള്ള 90% നഴ്‌സിംഗ് കോളേജുകളും. യൂണിവേഴ്സിറ്റിയുടെ കര്‍ശന നിയമം ഉണ്ട് അഡ്മിഷന്‍ കാര്യങ്ങള്‍ക്കു ഇടനിലക്കാരെ സമീപിക്കാതെ കോളേജുമായി നേരിട്ട് അഡ്മിഷന് ബന്ധപെടുക എന്ന് .

circular02circular01

ഈ നിയമം കാറ്റില്‍ പറത്തിയാണ് അഡ്മിഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത് .മിക്ക ഇടനിലക്കാരും അവര്‍ കോളേജ് സ്റ്റാഫ്/ അഡ്മിഷന്‍ കോഓര്‍ഡിനേറ്റര്‍/ പി.ര്‍.ഓ/എഡ്യൂക്കേഷണല്‍ കണ്‍സള്‍റ്റന്റ് ആണെന്ന് പറഞ്ഞു ആണ് വിദ്യാര്‍ഥികളുടെ മതപിതാകളെ നേരിട്ടും പത്രപരസ്യം വഴിയും പരിചയപെടുത്തുന്നതും അഡ്മിഷന്‍ പിടിക്കുന്നതും. വികാരിമാര്‍ക്ക് ഉള്‍പ്പെടെ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ വേണ്ടിയിട്ടുള്ള കുറുക്ക് വഴി ആയിട്ട് ആണ് പരസ്യമായും രഹസ്യമായും അഡ്മിഷന്‍ ദല്ലാളുകള്‍ ആയി വേഷം അണിയുന്നത്.