അന്താരാഷ്ട്ര വനിതാദിനം : പ്രത്യേക പരിഗണനയുമായി എമിറേറ്റ്‌സ് 

അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് എമിറേറ്റ്‌സ് വനിതകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുന്നു. എമിറേറ്റ്‌സിന്റെ ജീവനക്കാരില്‍ 44 ശതമാനം പേര്‍ വനിതകളാണ്. കഴിഞ്ഞ 31 വര്‍ഷങ്ങളായി എയര്‍ലൈനിന്റെ വിജയത്തില്‍ ഇവര്‍ സുപ്രധാന പങ്കു വഹിച്ചു കൊണ്ടിരിക്കുന്നു.

നിലവില്‍ 150 രാജ്യങ്ങളില്‍ നിന്നായി 29,000 വനിതാ ജീവനക്കാര്‍ എമിറേറ്റ്‌സില്‍ ജോലി ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഈ വനിതകള്‍ എയര്‍ലൈനിന്റെ മൊത്തം പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു. 18,000 പേര്‍ ക്യാബിന്‍ ക്രൂ ആയി പ്രവര്‍ത്തിക്കുമ്പോള്‍ മറ്റുള്ളവര്‍ സാങ്കേതിക പ്രൊഫഷണല്‍ ജോലികളിലും നേതൃത്വപരമായ റോളുകളിലുമാണ്. ആകെ വനിതകളില്‍ 2.5 ശതമാനവും മാനേജര്‍ സ്ഥാനത്തു ജോലി ചെയ്യുന്നവരാണ്. ഇതുകൂടാതെ പാരമ്പര്യമായി പുരുഷന്മാര്‍ ചെയ്തിരുന്ന ജോലികള്‍ ഇപ്പോള്‍ കൂടുതലായി സ്ത്രീകളും ചെയ്തു തുടങ്ങിയിരിക്കുന്നു.

കഴിഞ്ഞ ദശകങ്ങളില്‍ എയര്‍ലൈനിന്റെ വളര്‍ച്ചയനുസരിച്ച് എമിറേറ്റ്‌സിലെ സ്ത്രീ ജീവനക്കാരുടെ എണ്ണത്തിലും വളര്‍ച്ചയുണ്ടായിട്ടുണ്ട്. ഇക്കാലയളവില്‍ എയര്‍ലൈനിന്റെ മൊത്തം ജീവനക്കാരുടെ എണ്ണവുമായ താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീ ജീവനക്കാരുടെ അനുപാതത്തില്‍ ആറു ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.

എല്ലാ ബിസിനസ് പ്രവര്‍ത്തനങ്ങളിലും വനിതകള്‍ക്കും പുരുഷന്മാര്‍ക്കും ജോലി സ്ഥലത്ത് തുല്യ അവസരങ്ങള്‍ നല്‍കുന്നതില്‍ എമിറേറ്റ്‌സ് പ്രതിജ്ഞാബദ്ധരാണെന്ന് എമിറേറ്റ്‌സിന്റെ ഹ്യൂമന്‍ റിസോഴ്‌സസ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അബ്ദുള്‍ അസീസ് അല്‍ അലി പറഞ്ഞു. എയര്‍ലൈനിന്റെ വളര്‍ച്ചയിലും വിജയത്തിലും തങ്ങളുടെ വനിതാജീവനക്കാരിലും അവരുടെ അപാരമായ സഹകരണത്തിലും തങ്ങള്‍ അഭിമാനിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഏവിയേഷന്‍ രംഗത്ത് താല്പര്യമുള്ള  പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും തുടര്‍ന്നും ഇവര്‍ പ്രചോദനമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

എമിറേറ്റ്‌സിന്റെ കോക്പിറ്റ് ക്രൂ, 27 രാജ്യങ്ങളില്‍ നിന്നായി പൈലറ്റ് കേഡറ്റുകള്‍ ഉള്‍പ്പെടെ 20 മുതല്‍ 59 വയസ്സു വരെ പ്രായപരിധിയിലുള്ള പൈലറ്റുകള്‍ മുതല്‍ എയര്‍ക്രാഫ്റ്റ് എന്‍ജിനീയര്‍മാരെ കാര്‍ഗോ സൂപ്പര്‍വൈസര്‍ മുതല്‍ ഫ്‌ളൈറ്റ് ഡെസ്പാച്ചര്‍ വരെ വനിതകളാണ്. ദുബായില്‍ നിന്നും വിയന്നയിലേക്കുള്ള എമിറേറ്റ്‌സ് എയര്‍ബസ് എ-380 നിയന്ത്രിക്കുന്നത് ഈജിപ്തില്‍ നിന്നുള്ള ക്യാപ്റ്റന്‍ നെവിന്‍ ഡാര്‍വിഷ്, യു.എ.ഇയില്‍ നിന്നുള്ള ഫസ്റ്റ് ഓഫീസര്‍, അല്‍ മുഹാരിരി എന്നിവര്‍ ചേര്‍ന്നാണ്. എയര്‍ബസ് എ380 പറത്തുന്ന ആദ്യത്തെ അറബ് വംശജയാണ് ക്യാപ്റ്റന്‍ ഡാര്‍വിഷ്. എമിറേറ്റ്‌സ് എയര്‍ബസ് എ380 പ്രവര്‍ത്തിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ യുഎഇക്കാരിയാണ് ഫസ്റ്റ് ഓഫീസറായ അല്‍ മുഹാരിരി.

എമിറേറ്റ്‌സ് എഞ്ചിനീയറിംഗില്‍ ലൈസന്‍സുള്ള എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍മാര്‍, മെക്കാനിക്കുകള്‍, എയര്‍ക്രാഫ്റ്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി ടെക്‌നീഷ്യന്മാര്‍ എന്നീ വിഭാഗത്തില്‍ വനിതകള്‍ പ്രവര്‍ത്തിക്കുന്നു. വിമാനത്തിന്റെ ഗോവണികള്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും വനിതകള്‍ പ്രധാന പങ്കുവഹിക്കുന്നു.