സെക്‌സിയാകാം, വെറുതേ  മുഖം കാണിക്കാനൊക്കില്ല: ഐശ്വര്യാ രാജേഷ്

ചെന്നൈ: ഗ്ലാമറസാകാനും അല്‍പവസ്ത്ര ധാരണം നടത്താനും മടിയില്ലെന്നും അതേസമയം വെറുതേ മുഖം കാണിക്കാന്‍ മാത്രമുള്ള കഥാപാത്രങ്ങളില്‍ അഭിനയിക്കില്ലെന്നും ഐശ്വര്യാ രാജേഷ്. ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരം ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രത്യേക തരത്തിലുള്ള കഥകളിലോ കഥാപാത്രങ്ങളിലോ മാത്രമേ അഭിനയിക്കൂ എന്ന് നിര്‍ബന്ധമില്ല. രണ്ട് പാട്ട്, ഡ്യൂയറ്റിന് വേണ്ടി നൃത്തം ചെയ്യല്‍ ഇതൊക്കെ മടുപ്പാണ്. അതുകൊണ്ടാണ് നയന്‍താര മായ, ഡോറ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചത്. തൃ കൊടി പോലുള്ള ശക്തമായ സ്ത്രീകഥാപാത്രമുള്ള സിനിമയിലും അഭിനയിച്ചു. ഇതെല്ലാം വിജയമായിരുന്നു. അതിനാല്‍ അത്തരം കഥകള്‍ ധാരാളം ഉണ്ടാകുന്നുണ്ട്.

ആദ്യ ബോളിവുഡ് സിനിമ ഈ മാസം റിലീസാകും അതോടെ ഹിന്ദി സിനിമാ ലോകം തന്നെ സ്വീകരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് താരം. ഡാഡി എന്നാണ് സിനിമയുടെ പേര്. മുംബയില്‍ ജീവിച്ചിരുന്ന ഒരു ദാദയുടെ കഥയാണ്. അര്‍ജുന്‍രാംപാലാണ് ദാദയായി വേഷമിടുന്നത്.

ജോമോന്റെ സുവിശേഷങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും താമസിക്കാതെ മലയാളത്തില്‍ അഭിനയിക്കുമെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി. നിവിന്‍ പോളിയാണ് ആ ചിത്രത്തിലെ നായകന്‍. കാക്കമുട്ടൈ ഹിറ്റായതോടെ മലയാളത്തില്‍ നിന്നും തെലുങ്കില്‍ നിന്നും കന്നടയില്‍ നിന്നും നിരവധി ഓഫറുകള്‍ ലഭിക്കുന്നുണ്ടെങ്കിലും എല്ലാം ഒരേ പോലുള്ള കഥാപാത്രങ്ങളാണെന്നും താരം പറയുന്നു.