മലപ്പുറം തെരഞ്ഞെടുപ്പ്: മദ്യനയത്തില്‍ ഒഴിഞ്ഞുമാറി സര്‍ക്കാര്‍

മലപ്പുറം തെരഞ്ഞെടുപ്പുവരെ മദ്യനയത്തെക്കുറിച്ച് മിണ്ടാതെ സര്‍ക്കാര്‍. ഇടതുപക്ഷം അധികാരമേറ്റെടുത്തിട്ട് ഇതുവരെ സർക്കാരിൻ്റെ മദ്യ നയം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.  പല കാരണങ്ങൾ പറഞ്ഞ്  നീട്ടിക്കൊണ്ട് പോവുകയായിരുന്നു. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുൻപായി മാർച്ച് മാസം മുപ്പതാം തീയതിയാണ്  ബാറുകളുടെ  കാര്യത്തിൽ നിലപാട് അറിയിക്കേണ്ട അവസാന നാൾ.

അടുത്തമാസം പകുതിയോടെ നടക്കാൻ പോകുന്ന മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പിന്  മുൻപ് മദ്യ നയം പ്രഖ്യാപിച്ചാൽ  ജനഹിതം എതിരാകുമോയെന്ന ഭയം ഇടതുപക്ഷത്തിനുണ്ട്

വിനോദസഞ്ചാരമേഖലകളിലെ ബാറുകൾ തുറന്നുകൊണ്ട് പുതിയ മദ്യനയത്തിന് രൂപം നല്‍കുമെന്നായിരുന്നു ബജറ്റ് സമയത്ത് പുറത്തുവന്ന വാര്‍ത്തകള്‍.. ഫോർസ്റ്റാർ നിലവാരമുള്ള മുപ്പത്തി അഞ്ചിലേറെ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകാനാണ് നീക്കം. എന്നാല്‍, മുസ്ലീം വോട്ടർമാർ നിർണ്ണായകമാകുന്ന  മലപ്പുറം തിരഞ്ഞെടുപ്പിൽ ബാർ നയം കാര്യമായ ചർച്ചയാകുമെന്ന് ഉറപ്പാണ്.

മുസ്ലിം ലീഗിൻ്റെ കോട്ടയാണ് മലപ്പുറം. ലീഗ് അംഗമായ യുഡിഎഫ് മുന്നണി  നടപ്പിലാക്കിയ ബാറുകളുടെ നിരോധനം ഭാഗീകമായെങ്കിലും നീക്കം ചെയ്താൽ അട്ടിമറിച്ചുവെന്ന ആരോപണം ശക്തമായി ഉയരും . കഴിഞ്ഞ  നിയമ സഭാ തിരഞ്ഞെടുപ്പിൽ  എൽഡിഎഫ്  പയറ്റിയ ഇടതുപക്ഷ സ്വതന്ത്രനെ മുൻ നിർത്തിയുള്ള തന്ത്രം  തന്നെ ആയിരിക്കും ലോക്സഭ ഉപതിരഞ്ഞെടുപ്പിലും  പയറ്റുക  .നിലവിൽ ലോക സഭ മണ്ഡലത്തിലെ എല്ലാ നിയമസഭ സീറ്റുകളും ലീഗിന്റെ കയ്യിലാണ് . ഇ അഹമ്മദ് മരിച്ചതിനെ തുടർന്നുള്ള തിരഞ്ഞെടുപ്പെന്ന സഹതാപ തരംഗം ലീഗിന് അനുകൂലം ചെയ്യും

സകല അടവുകളും പയറ്റിയാൽ മാത്രമെ ലീഗിൻ്റെ ഉറച്ച സീറ്റിൽ എന്തെങ്കിലും രീതിയിലുള്ള മത്സരം ഇടതു പക്ഷത്തിന് ഉയർത്താനാകു. അതുകൊണ്ട് തിരഞ്ഞെടുപ്പ് നടക്കുന്ന

ഏപ്രിൽ 14ന് ശേഷം മാത്രമെ സർക്കായ മദ്യ നയത്തെക്കുറിച്ച് ഇനി ശബ്ദിക്കു