വമ്പന്‍മാരുടെ 7016 കോടിയുടെ കടം എഴുതിത്തള്ളി

ന്യൂഡല്‍ഹി : കള്ളപ്പണം കണ്ടുകെട്ടുന്നതിന്റെ ഭാഗമെന്ന പേരിലുള്ള
കടുത്ത നടപടികള്‍ സാധാരണക്കാരുടെ നിത്യജീവിതം ദുസ്സഹമാക്കുമ്പോള്‍ വിജയ് മല്യ ഉള്‍പ്പടെയുളള വമ്പന്‍മാരുടെ കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് വെളിപ്പെടുത്തലുകളുമായി റിപോര്‍ട്ടുകള്‍ പുറത്തു വരുന്നു.  രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ് ബി ഐ ഏഴായിരത്തി പതിനാറ് കോടിയുടെ വായ്പ എഴുതിത്തള്ളിയ വിവരമാണ് ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഡിഎന്‍എ പുറത്തുവിട്ടത്.
തിരിച്ചടവില്‍ മനപൂര്‍വം വീഴ്ച വരുത്തിയ വിജയ്മല്യ ഉള്‍പ്പടെയുള്ള 63 വമ്പന്‍മാരുടെ വന്‍കിട ലോണുകളാണ് ഇത്തരത്തില്‍ എഴുതിത്തള്ളുന്നത്. 63 അക്കൗണ്ടുകളിലെ കടം പൂര്‍ണമായും 31 അക്കൗണ്ടുകളിലേത് ഭാഗികമായും എഴുതിത്തള്ളി. ആറ് അക്കൗണ്ടുകള്‍ നോണ്‍ പെര്‍ഫോമിങ് അസെറ്റ് (നിഷ്‌ക്രിയ ആസ്തി )ആയി പ്രഖ്യാപിച്ചു. അഡ്വാന്‍സ് അണ്ടര്‍കളക്ഷന്‍ അക്കൗണ്ട് എന്ന പട്ടികയില്‍പ്പെടുത്തിയാണ് ഈ കടങ്ങള്‍ എഴുതിത്തള്ളിയത്.