ജോയ് ആലൂക്കാസ് ഇനി അമേരിക്കയിലും ..

പ്രമുഖ ജ്വലറി ഗ്രൂപ്പായ ജോയ് ആലൂക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹിൽ ക്രോഫ്റ്റിൽ ഈ മാസം 19 ന് ആരംഭിക്കും. 19 ന് രാവിലെ 11 മണിക്ക് സുഗർലാന്റ് മേയർ ജോസിമ്മർമാൻ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യും.
ജോയ് ആലുക്കാസ് തങ്ങളുടെ ആഗോള സാന്നിധ്യമറിയിക്കുന്ന പതി തൊന്നാമത്തെ രാജ്യമാണ് അമേരിക്ക. ന്യൂജെഴ്‌സിയിലും ഷിക്കാഗോയിലും പുതിയ ഷോറൂമുകൾ ഉടൻ തുറക്കുന്നുണ്ട്.