മലൈകയും അര്‍ബാസ് ഖാനും വിവാഹമോചിതരായി

ന്യൂഡല്‍ഹി: നടി മലൈക അറോറയും നടന്‍ അര്‍ബാസ് ഖാനും വിവാഹമോചിതരായി. ബാന്ദ്ര കുടുംബകോടതിയാണ് വ്യാഴാഴ്ച ഇരുവര്‍ക്കും വിവാഹമോചനമനുവദിച്ചത്.

പതിനെട്ട് വര്‍ഷത്തെ ദാന്പത്യജീവിതത്തിനാണ് അവസാനമായത്. പതിനാല് വയസുള്ള മകനുണ്ട് ഇവര്‍ക്ക്. കഴിഞ്ഞ ദിവസം നടന്ന ജസ്റ്റീന്‍ ബീബര്‍ സംഗീത നിശയില്‍ മലൈകയും അര്‍ബാസ് ഖാനും ഒരുമിച്ചെത്തിയത് കൌതുകമുണര്‍ത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് മലൈകയും അര്‍ബാസ് ഖാനും വേര്‍പിരിയുന്നുവെന്ന് വെളിപ്പെടുത്തിയത്. അതിന് മുന്പ് തന്നെ ദാന്പത്യം തകര്‍ച്ചയുടെ വക്കിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നവംബറിലാണ് വിവാഹമോചന കേസ് നല്‍കിയത്. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍റെ സഹോദരനാണ് അര്‍ബാസ് ഖാന്‍

വിവാഹമോചന കേസ് നല്‍കിയിട്ടും മലൈകയെ ഖാന്‍ കുടുംബത്തിലെ ചടങ്ങുകളില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഖാന്‍ കുടുംബത്തിന്‍റെ മാലിദീപിലെ ഒഴിവു വേള ആഘോഷത്തിലും മലൈക ഒപ്പമുണ്ടായിരുന്നു.