ആ രംഗം തന്നെ ഭയപ്പെടുത്തി: രമ്യാകൃഷ്ണന്‍

രമ്യാകൃഷ്ണന്‍ ഇപ്പോള്‍ ശിവകാമിയാണ്. അമരേന്ദ്രബാഹുബലിയുടെ അമ്മായി. മഹേന്ദ്രബാഹുബലിയുടെ രക്ഷക. തിയേറ്ററുകളില്‍ രമ്യയുടെ പ്രകടനം പ്രേക്ഷകര്‍ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണുന്പോള്‍….തന്നെ ഭയപ്പെടുത്തിയ ആ രംഗത്തെക്കുറിച്ച് മനസ്സുതുറക്കുകയാണ് രമ്യാകൃഷ്ണന്‍.

അഭിനയജീവിതത്തില്‍ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പക്ഷേ, ഉറക്കം മാറി നിന്ന ഏക തിരക്കഥ ബാഹുബലിയുടേതായിരുന്നു. സാധാരണ സംവിധായകന്മാര്‍ കഥ പറയുന്പോള്‍ എനിക്ക് ഉറക്കം വരുമായിരുന്നു, എന്നാല്‍ രണ്ട് മണിക്കൂറെടുത്താണ് രാജമൌലി ബാഹുബലിയുടെ കഥ പറഞ്ഞത്. ഇതിനിടയില്‍ ഒന്നു കണ്ണുചിമ്മുകപോലുമുണ്ടായില്ലെന്നും രമ്യ
പറയുന്നു.

ശിവകാമി എന്ന കരുത്തുറ്റ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് അഭിനയിച്ചു. എന്നാല്‍, ഒരു രംഗം തന്നെ ഭയപ്പെടുത്തി. കുഞ്ഞുബാഹുബലിയെ കൈകളില്‍ ഉയര്‍ത്തി പിടിച്ച് വെളളത്തിലൂടെ ന ീങ്ങേണ്ടി വന്ന രംഗം. ഈ രംഗത്തിന് വേണ്ടി വെളളത്തിനടിയില്‍ നില്‍ക്കേണ്ടി വന്നു. കേരളത്തിലായിരുന്നു ഷൂട്ട്. വെളളച്ചാട്ടത്തില്‍ നല്ള ഒഴുക്കായിരുന്നതിനാല്‍ മുങ്ങി പോവുമോയെന്ന് പോലും പലപ്പോഴും തോന്നിയിരുന്നു. എന്ത് തന്നെ സംഭവിച്ചാലും ഭയം കാണിക്കാന്‍ പാടില്ളെന്ന് രാജമൌലി പറഞ്ഞിരുന്നു. അതിനാല്‍ തന്നെ പേടിയുണ്ടായിരുന്നെങ്കിലും മുഖത്ത് ധൈര്യത്തിന്‍െറ ഭാവം വരുത്തി~രമ്യ പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രമ്യ ഇക്കാര്യം വെളിപ്പെടുത്തിയത്.