മോശം പെരുമാറ്റം -നടി ഉർവശിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ

നടി ഉർവശി ചാനൽ പരിപാടിക്കിടയിൽ സംസ്കാര ശൂന്യമായി പെരുമാറിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹൻ ദാസ് , സംസ്ഥാന ലീഗൽ സർവ്വീസ് അതോരിറ്റി യിൽ നിന്നാണ് വിശദീകരണം തേടിയത്. കൈരളി ടിവിയിൽ നടത്തുന്ന ‘ജീവിതം സാക്ഷി’ എന്ന പരിപാടിക്കിടയിലാണ് ഉർവശി മോശമായി പ്പെരുമാറിയത്. കൈരളി ടിവി എംഡി യോടും കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. ന്യായാധിപൻമാരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടിയിൽ ഉർവശി പുരുഷന്മാരോട് മോശമായി പെരുമാറിയെന്നാണ് പരാതി.

ജീവിതം സാക്ഷി എന്ന പരിപാടിയിൽ അവതാരികയായി എത്തുന്ന ഉർവശി ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ ക്ഷോഭിക്കുകയും സംസ്കാര രഹിതമായ വാക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നതായി പരാതിയിൽ പറയുന്നു. പരിപാടിയിൽ പങ്കെടുക്കുന്നവർ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരാണ്. പരിപാടിയിൽ പങ്കെടുത്തുന്ന ന്യാധിപന്മാരെപ്പോലും നോക്കുകുത്തികളാക്കി ധാർഷ്ട്ടം നിറഞ്ഞ സംസാരമാണ് ഉർവശി നടത്തിയതെന്ന് പരാതിയിൽ പറയുന്നു. ഒരു മാസത്തിനകം വിശദീകരണം നൽകണം. കേസ് അടുത്ത മാസം 9ന് പരിഗണിക്കും. റോയൽ കവടിയാർ പ്രൊട്ടക്ഷൻ ഫോറത്തിന് വേണ്ടി ഷെഫിൻ കവടിയാറാണ് പരാതി സമർപ്പിച്ചത്.