സക്കീര്‍ ഹുസൈനെ റിമാന്റ് ചെയ്തു

ഡിസംബര്‍ ഒന്നുവരെ ജയിലില്‍

പ്രമുഖ സി.പി.എം നേതാവും കളമ്മശ്ശേരി ഏരിയ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന സക്കീര്‍ ഹുസൈനെ ഡിസംബര്‍ ഒന്നുവരെ എറണാകുളം മജിസ്‌ട്രേറ്റ് കോടതി
റിമാന്റ് ചെയ്തു. ഇന്ന് രാവിലെയാണ് സക്കീര്‍ പൊലീസില്‍ കീഴടങ്ങിയത്.

കമ്മീഷണര്‍ ഓഫീസിലെത്തിയാണ് സക്കീര്‍ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ഡിറ്റാച്ച്മെന്റ് ഡിസിപി ഷിഹാബുദിന്‍റെ മുന്നില്‍ കീഴടങ്ങിയത്. കളമശ്ശേരി സി പി എം ഏരിയാ സെക്രട്ടറിയായിരുന്നു: വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയാണ് സക്കീർ . കേസിൽപ്പെട്ടതോടെ ഏരിയാ സെക്രട്ടറി സ്ഥാനത്തു നിന്ന് സക്കീറിനെ നീക്കിയിരുന്നു.

രണ്ട് കോടതികളിലും ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കമ്മീഷണർ ഓഫീസിലെത്തി കീഴടങ്ങിയത്.