പെൺ -എരുമയല്ല; ഒരു ഭാവനയും ഇനി കരയേണ്ടി വരില്ല

ടി.കെ അനിൽ

മജ്ജുവാര്യരും മറ്റും മലയാളസിനിമാരംഗത്ത് പുതിയ വനിതാസംഘടനയുണ്ടാക്കുന്നു . ഇതിനു ആശീര്‍വാദം മുഖ്യമന്ത്രിയുടെയും സിപി എമ്മില്‍നിന്നും ഉണ്ടെന്നാണ് അറിവ് .
പീഡക്കാരനായ കൗസിലര്‍ക്കെതിരെ ശബ്ദമെടുത്ത ഭാഗ്യലക്ഷ്മിയും മറ്റും സംഘടനയില്‍ ഇല്ലെതാണ് പുതിയസംഘടനയുടെ രാഷ്ട്രീയ മാനം. മലയാളസിനിമാരംഗത്ത് രാഷ്ട്രീക്കാര്‍ക്കായ് കുഴലൂതുന്ന കുറെപ്പേര്‍ ഉണ്ട്. ഭാഗ്യലക്ഷ്മി ശബ്ദമില്ലാത്ത ഒരു വീട്ടമ്മയ്ക്ക് നേരിട്ട പീഡനവും അധികാരത്തിന്റെയും കൈയൂക്കിന്റെയും പണത്തിന്റെ അനുഭവിക്കപ്പെട്ട ഒരു സ്ത്രിയുടെ നിസ്സഹായതയ്ക്കും ശബ്ദംനല്കിയത് കുറച്ചൊുമല്ല പാര്‍ട്ടിക്കും സര്‍ക്കാരിനും നാണക്കേട് ഉണ്ടാക്കിയത്. അപ്പോള്‍ മജ്ജുസഖാവിന്റെ പാര്‍ട്ടിയില്‍ ഭാഗ്യലക്ഷ്മിക്കും മറ്റും അംഗത്വമില്ലാത്തതില്‍ പരിഭവപ്പെടേണ്ട കാര്യമില്ല. ഇത് പാര്‍ട്ടിയുടെ തീരുമാനമാണ്. പാര്‍ട്ടിസംഘടനയില്‍ ആരൊക്കെ വരണമെന്നു പാര്‍ട്ടിക്കറിയാം. ഇത് സംഘടനയുടെ രാഷ്ടീയം.

പെണ്ണോരുമയക്ക് കാരണമായ വസ്തുതകള്‍ ന്യായമാണ്. പട്ടിയേയും പൂച്ചയേയും അനുകരിച്ച് അമ്പപ്പറമ്പിലും അലഞ്ഞുനടന്ന ചിലര്‍ മലയാളസിനിമയുടേയും അഭിനയത്തിന്റെ കലയുടെ മൊത്തക്കച്ചവടക്കാരും ഡോണും മുതലാളിയുമായി മീശപിരിച്ചുകാട്ടി പലതും മോഷ്ടിച്ച കൂട്ടത്തില്‍ സ്ത്രീകളുടെ കണ്ണീരും ഭാവിയും ഉണ്ടായിരുന്നു .
കാറില്‍വച്ച് മാനം നഷ്ട്ടപ്പെട്ട നടിയുടെ കാര്യം എന്തായി. ജപിച്ചുവിട്ടവനെ സംരക്ഷിക്കാന്‍ വക്കീല്‍ക്കുപ്പായം നല്കുവാന്‍ ആത്മാര്‍ത്ഥത ഒരു വക്കീല്‍ കാട്ടണമെങ്കില്‍, തെണ്ടിയായ ഗോവിന്ദച്ചാമിയ്ക്ക് മികച്ച വക്കീലിനെ കിട്ടിയപോലെ ഏതോ പണക്കൈയ്യുടെ അനുഗ്രഹമുണ്ടാകണം. ശൗര്യത്തോടെ പോയ പോലീസിനെ പിന്‍വിളിച്ച മുഖ്യമന്ത്രിയെ സ്വാധീനിക്കാനും അതുവഴി കഴിഞ്ഞിട്ടുണ്ട്.
പല്‍സറും സുനിയും അയാളുടെ പിന്നിൽ തുടിച്ച പല്‍സും മലയാളസിനിമയിലെ അഭിനയമുതലാളിയുടേതോ മുതലാളിമാരടേയോതാവാം.

തന്നെ അനുസരിക്കാത്തവര്‍ക്ക് വെള്ളം കൊടുക്കില്ല, സിനിമയില്‍ അനുഭവിപ്പിക്കും, സുനിമാരെ വിട്ടു നാറ്റിക്കും എന്നോക്കെ ഈ അല്പന്മാര്‍ വിചാരിച്ചു തുടങ്ങിയപ്പോള്‍ പ്രാണനും അഭിമാനത്തിനും വേണ്ടി കുറെ നടിമാര്‍ ഒിച്ചത് നന്നായി . മലയാളസിനിമയിലല്ല ഏതുസിനിമയിലും സൂപ്പര്‍സ്റ്റാറിനും തറസ്റ്റാറിനും കൂടെ ആടിപ്പാടാന്‍ നടിമാര്‍ ഉണ്ടായാലേ പറ്റൂ. ഞങ്ങള്‍ സഹകരിക്കില് നടിമാര്‍ പറയാന്‍ ധൈര്യം കാണിക്കു.. . എല്ലാ സ്റ്റാറും താഴെ വരും. പെണ്ണിനു പെണ്ണുണ്ടായേ പറ്റൂ. സൂപ്പറ്സ്റ്റാറിന് പെൺ വേഷത്തിലും ഡബിള്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യട്ടെ

കള്ളന്‍ പോകുന്നത് കണ്ടു എന്ന് പറഞ്ഞതാണ് മജ്ജുവിനെതിരെ ഉള്ള പക. കൂടെ കിടവര്‍ക്കല്ലേ രാപ്പനി അറിയൂ.
അന്ന് മുതല്‍ മജ്ജുവിനെതിരെ ചിലര്‍ ചരടുവലി തുടങ്ങി.
മലയാളത്തില്‍ കത്തിനിന്ന ഒരുനടിയുടെ ജീവിതം വഴിയാധാരമാക്കിയ സല്ലാപവിജയം ഇന്ന് നിഴല്‍യുദ്ധത്തിലാണ്.
പടങ്ങള്‍ വെട്ടി . ആക്രമണവും അധിക്ഷേപം തുടങ്ങി. ഒടുവില്‍ അവര്‍ ഒരു സംഘടന ഉണ്ടാക്കി പിടിച്ചു നില്ക്കാന്‍ ശ്രമിക്കുന്നു അതിജീവനത്തിനുള്ള ശ്രമം തന്നെയാണ് അത്.
എന്തുകൊണ്ടും മലയാളത്തിലെ പെണ്ണൊരുമയ്ക്ക് -പെൺ – എരുമയല്ല- പ്രസക്തിയുണ്ട്. ഭിന്നിപ്പും പ്രത്യേക രാഷ്ട്രീയവും ഇല്ലാതെ മുന്നോട്ടു പോയാല്‍ ഒരു ഭാവനയും ഇനി കരയേണ്ടി വരില്ല.