കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂയോർക്കിലെ കോർണൽ യൂനിവേഴ്സിറ്റിയിൽ ഇലക്ട്രിക് എഞ്ചിനിയറിങ് വിദ്യാർഥി ആലാപ് നരസിപുരയെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇത്താക്ക വെള്ളച്ചാട്ടത്തിന് സമീപമുള്ള വെള്ളക്കെട്ടിൽ നിന്ന് െപാലീസ് ആലാപിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കോർണൽ കോളജ് ഒാഫ് എഞ്ചിനിയറിങ്ങിൽ അവസാന വർഷ വിദ്യാർഥിയായ ആലാപിനെ മെയ് 17 മുതൽ കാണാതായിരുന്നു. കോളജ് അധികൃതർ ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസിൽ നൽകിയ പരാതി തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലാപിന്റെ താണെന്ന് കോളജ് അധികൃതർ സ്ഥിരീകരിച്ചു. ഡിസംബറിൽ ആലാപിന്റെ എഞ്ചിനിയറിങ് ബിരുദം പൂർത്തിയാക്കാനിരിക്കെയാണ് മരണം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.