‘മഹാഭാരതം’ വേണ്ടാ ;രണ്ടാമൂഴം മതി : കെ.പി ശശികല

എം.ടി വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴം സിനിമയാകുമ്പോള്‍ മഹാഭാരതം എന്ന പേരു നൽകുവാൻ പാടില്ലെന്നും,അങ്ങനെ സംഭവിച്ചത്‌ ആ സിനിമ പ്രദര്ശിപ്പിക്കുവാൻ തീയേറ്റർ കാണില്ലെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല പറഞ്ഞു .രണ്ടാമൂഴത്തിന്റെ കഥയാണ് സിനിമ പറയുന്നതെങ്കില്‍ ആ സിനിമക്ക് രണ്ടാമൂഴം എന്ന് തന്നെ പേരിടണമെന്നും മഹാഭാരതം എന്ന പേരില്‍ ഇറങ്ങുകയാണെങ്കില്‍ വേദവ്യാസന്റെ മഹാഭാരതത്തോട് ചേര്‍ന്നു നില്‍ക്കുന്ന ചിത്രമായിരിക്കണം.വി.എ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ബി.ആര്‍ ഷെട്ടിയുടെ നിര്‍മ്മാണത്തിലാണ് രണ്ടാമൂഴം സിനിമയാക്കുന്നത്. ഭീമസേനനായി മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക്‌ 1000 കോടി രൂപയാണ്

വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മഹാഭാരതം. ചരിത്രത്തെയും വിശ്വാസത്തെയും വികലമാക്കുന്ന കൃതിക്ക് മഹാഭാരതം എന്ന പേര് അംഗീകരിക്കാനാകില്ലെന്നും മഹാഭാരതം എന്ന പേരില്‍ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കിയാല്‍ അത് തിയേറ്റര്‍ കാണില്ലന്നും ശശികല പറഞ്ഞു.ഒരു പൊതുപരിപാടിയില്‍ സംസാരിക്കെയാണ് ശശികലയുടെ ഈ പരാമര്‍ശം.പുസ്തകങ്ങൾ സിനിമയാക്കുമ്പോള്‍ ആ പുസ്തകത്തിന്റെ പേര് തന്നെയാണ് സിനിമയ്ക്കും നല്‍കാറുള്ളത്. ചെമ്മിന്‍, ഓടയില്‍ നിന്ന് ,അരനാഴിക നേരം,എന്നീ നോവലുകള്‍ എല്ലാം സിനിമയാക്കിയത് അതേ പേരിലാണെന്ന് അവർ പറഞ്ഞു