ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന )കേരളാ കൺവൻഷൻ മെയ് 27 നു ആലപ്പുഴയിൽ

തിരുവനന്തപുരം:ഫെഡറേഷൻ ഓഫ് കേരളാ അസ്സോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന )കേരളാ കൺവൻഷൻ മെയ് ഏഴിന് ആലപ്പുഴ ലേക്ക് പാലസ് റിസോർട്ടിൽ നടക്കുമെന്ന് ഫൊക്കാന ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു .കേരളാ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി മെയ് 27 നു രാവിലെ ഒൻപതു മുപ്പതിന് കൺ വൻഷൻ ഉത്‌ഘാടനം നിർവഹിക്കും . ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി മുഖ്യാതിഥി ആയി
രിക്കുന്ന ചടങ്ങിൽ അമേരിക്കയിലെ പെൻസിൽവാനിയ മുൻ സ്പീക്കർ ജോൺ പെർസലും,മാധ്യമ പ്രവർത്തകൻ എം.ജി രാധാകൃഷ്ണനും ആശംസകൾ അർപ്പിക്കും.
ഉൽഘാടന സമ്മേളനത്തിന് ശേഷം ടൂറിസം സെമിനാര്,ബിസിനസ് സെമിനാർ ,മാധ്യമ സെമിനാർ ,സാഹിത്യ സമ്മേളനം,എന്നിവ നടക്കും .വൈകിട്ട് അഞ്ചുമണിക്ക് പൊതു സമ്മേളനവും അവാർഡ് ദാനവും രാജ്യ സഭാ ഉപാധ്യക്ഷൻ പ്രൊഫ്.പി ജെ കുര്യൻ നിർവഹിക്കും.ജലവിഭവ വകുപ്പ് മന്ത്രി അഡ്വ :മാത്യു ടി തോമസ് മുഖ്യ പ്രഭാഷണം നടത്തും. .അഭി:ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയ്ക്ക് നൂറാം ജന്മദിനാശംസകൾ നേർന്നു ഫൊക്കാനാ അദ്ദേഹത്തെ ആദരിക്കും..മലയാള സാഹിത്യത്തിലെ നിരൂപകനും,ചിന്തകനും അധ്യാപകനുമായ പ്രൊഫ :എം.കെ സാനുമാസ്റ്റർക്ക് നവതി പ്രണാമം അർപ്പിക്കും.സാഹിത്യത്തിനുള്ള സമഗ്ര സംഭവനയ്ക്കു ഫൊക്കാനയുടെ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും .2016 -17 ലെ മികച്ച സാഹിത്യ കൃതിക്കുള്ള പുരസ്‌കാരം കെ വി മോഹൻ കുമാറിന്റെ “ഉഷ്ണരാശി-കരപ്പുരത്തിന്റെ ഇതിഹാസത്തിനു” സമ്മാനിക്കും .മികച്ച പരിസ്ഥിതി പ്രോഗ്രാമിനുള്ള ദൃശ്യമാധ്യമത്തിനുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് അവതരിപ്പിക്കുന്ന “എന്റെ മരം എന്റെ ജീവൻ “എന്ന പരിപാടിക്ക് നൽകും ,പത്രപ്രവർത്തന മേഖലയിലെ മികവിന് ജോസ് പനച്ചിപ്പുറത്തിനും ,ബിസിനസ് രംഗത്തെ മികവിന് വർക്കി എബ്രഹാമിനും (യു എസ എ )അവാർഡുകൾ നൽകും .

IMG_20170523_175626 IMG_20170523_175934

ഫൊക്കാനായുടെ കേരളാ കൺ വൻഷനോടനുബന്ധിച്ചു ജില്ലയ്‌ക്കൊരു വീട് ,സ്‌കൂൾ കംപ്യുട്ടറൈസേഷൻ തുടങ്ങിയ രണ്ടു പദ്ധതികൾക്ക് തുടക്കം കുറിക്കും.കൂടാതെ കേരളാ ഗവൺമെന്റുമായി ചേർന്ന് ടൂറിസം പ്രൊമോഷൻ പദ്ധതികൾക്കും തുടക്കം കുറിക്കും.കേരളാ പ്രവാസി ട്രിബ്യുണൽ എന്ന പ്രവാസി മലയാളികളുടെ ആവശ്യം നിറവേറ്റുന്നതിന് കേരളാ ഗവൺമെന്റുമായി സമ്മർദം ചെലുത്തും.കൺ വൻഷനിൽ വച്ച് ഫൊക്കാനയുടെ മുഖപത്രമായ ഫൊക്കാനാ റ്റുഡേയുടെയും ഫൊക്കാന സ്മരണികയുടെയും പ്രകാശനവും നടക്കും.
മന്ത്രിമാരായ കടകം പള്ളി സുരേന്ദ്രൻ ,പ്രൊഫ്.സി രവീന്ദ്രനാഥ്‌ ,എം പി മാരായ ആന്റോ ആന്റണി,റിച്ചാർഡ് ഹേ ,കെ.സി വേണുഗോപാൽ എം പി ,എം എൽ എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ,രാജു എബ്രഹാം ,ശാന്തിഗിരി ആശ്രമം അധിപൻ ഗുരുരത്നം ജ്ഞാനതപസ്വി ,കവി റഫീഖ് അഹമ്മദ് ,എം .എൻ കാരശ്ശേരി ,മാധ്യമ പ്രവർത്തകരായ എം ജി രാധാകൃഷ്ണൻ ജോണി ലൂക്കോസ്,പി എം മനോജ് ,രജി ലൂക്കോസ് ,ഹരിലാൽ,വിനോദ് മാത്യു,അനിൽ അടൂർ തുടങ്ങിയവർ അതിഥികളെയും പങ്കെടുക്കും ..
പത്ര സമ്മേളനത്തിൽ തമ്പി ചാക്കോ (പ്രസിഡന്റ്),ഫിലിപ്പോസ് ഫിലിപ്(സെക്രട്ടറി )ജോർജി വർഗീസ് (ട്രസ്റ്റി ബോർഡ് ചെയര്മാന്)ജോയ് ഇട്ടൻ(എക്സിക്കുട്ടീവ് വൈസ് പ്രസിഡന്റ് )പോൾ കറുകപ്പിള്ളിൽ (കേരളാ കൺവൻഷൻ ചെയര്മാന് )ശ്രീകുമാർ ഉണ്ണിത്താൻ (പി ആർ ഓ ),മാധവൻ ബി നായർ (നാഷണൽ കൺ വൻഷൻ ചെയര്മാന് )എന്നിവർ പങ്കെടുത്തു .

getPhoto (1)