ആറന്‍മുളയ്ക്ക് പിന്നാലെ എരുമേലി വിമാനത്താവള പദ്ധതിയും വിവാദത്തില്‍

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച എരുമേലി വിമാനത്താവള പദ്ധതിയും വിവാദമാകുമെന്ന് ഉറപ്പ്. വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്ന സ്ഥലം തന്നെയാണ് ഈ വിമാനത്താവത്തിന്റേയും വിവാദ വിഷയം. ശബരിമല തീര്‍ത്ഥാടകരുടെ സൗകര്യത്തിനായി എന്ന വാദം ഉയര്‍ത്തി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് കണ്ടെത്തയിരിക്കുന്നത് ബിഷപ്പ് കെ.പി.യോഹന്നാന്റെ ചെറുവളളി എസ്‌റ്റേറ്റാണ്. യോഹന്നാനു കൂടി ഓഹരി പങ്കാളിത്തം നല്‍കിയാണ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ ഭൂമി യോഹന്നാന്‍ വ്യജ പട്ടയങ്ങള്‍ ചമച്ച് കൈവശം വച്ചിരിക്കുന്ന ഭൂമിയാണ്. ഈ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലി ഹൈക്കോടതിയിലെ കേസില്‍ ഇതുവരെ അന്തിമ വിധ വന്നിട്ടില്ല. ഈ ഭൂമിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ സ്വപന പദ്ധതിയായ ശബരിമല വിമാനത്താവളം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. 
 
തോട്ടഭൂമി കൈയേറിയെന്ന് കണ്ടെത്തലിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ഓഫീസര്‍ ഏറ്റെടുത്തതാണ് യോഹന്നാന്റെ ചെറുവളളി എസ്‌റ്റേറ്റ്. 2265 ഏക്കര്‍ ഭൂമിയാണ് ഈ എസ്‌റ്റേറ്റില്‍ ഉളളത്. ഇതില്‍ 500 ഏക്കറാണ് വിമാനത്തവളത്തിനായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇതിനു പകരമായാണ് വിമാനത്താവളത്തില്‍ യോഹന്നാന് ഓഹരി അനുവദിക്കുന്നത്. ഇതോടെ തര്‍ക്കത്തിലുളള 2265 ഏക്കറും തങ്ങളുടേത് എന്ന് യോഹന്നാന് കോടതിയില്‍ തെളിയിക്കാനാകും. ഇതിനുളള ശ്രമമാണോ ഈ പദ്ധതിക്കു പിന്നലെന്ന് ന്യായമായും സംശയിക്കാം. അനുകൂലമായൊരു വിധി യോഹന്നനാന് ലഭിച്ചാല്‍ സര്‍ക്കാറുമായി തര്‍ക്കമുളള മറ്റ് എസ്‌റ്റേറ്റ് ഉടമകള്‍ക്കും ഈ വിധി ഉപയോഗിച്ച് കൈയ്യേറ്റ ഭൂമിയില്‍ അവകാശം സ്ഥാപിക്കാം. 
 
1600\1923 എന്ന വ്യാജ ആധാരത്തില്‍ ഉള്‍പ്പെടുത്തി മലയാളം പ്ലാന്റേഷന്‍ യു.കെ ലിമിറ്റഡ് സ്വന്തമാക്കിയ സ്ഥലമാണ് ചെറുവളളി എസ്സ്‌റ്റേറ്റ്.  1978ല്‍ ഈ സ്ഥലം മലയാളം പ്ലാന്‍േഷന്‍സ് ഇന്ത്യ എന്ന കമ്പനിക്ക് കൈമാറി. ഇതാണ് പിന്നീട് ഹാരസണ്‍ മലയാളം ലിമിറ്റഡായിമാറിയത്. അനധികൃതമായി കൈവശം വച്ചിരുന്ന 7500 ഏക്കര്‍ ഭൂമിയില്‍ നിന്നും 1984ലാണ് 2265 ഏക്കര്‍ യോഹന്നാനാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യ ചര്‍ച്ചിന് കൈമാറിയിരിക്കുന്നത്. ഹാരിസണ്‍ കമ്പനിയുടെ ഈ വാദങ്ങളൊന്നും നിലനില്‍ക്കുന്നതല്ലന്നും ഇത് സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്നും സ്‌പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ശുപാര്‍ശ ചെയ്തിരുന്നു. 
 
ചെറുവളളി എസ്സറ്റേറ്റിലെ അതിപുരാതനമായ ശാസ്ത്രാക്ഷേത്രത്തിലേക്കുളള വഴി അടച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ചെറുവളളി ഏസ്സറ്റേറ്റ് സംബദ്ധിച്ച അന്വേഷണത്തിന് കാരണം. കോടതി നിര്‍ദ്ദേശ രൂപീകരിച്ച ജസ്റ്റിസ് മനോഹരന്‍ കമ്മീഷനും സജിന്‍ ബാബു കമ്മീഷനും ഏഭൂമി കൈമാറ്റം നിയവിരുദ്ധമാണെന്ന് കണ്ടെത്തിയുമാണ്. ഇതിന്റെ പിന്നാലൈയാണ് ഭൂമി ഏറ്റടുക്കണമെന്ന സ്‌പെഷ്യല്‍ ഓഫീസറുടെ ശുപാര്‍ശ. ഇതിനെതിരെയുളള ഹര്‍ജ്ജിയാണ് ഹൈക്കതിയുടെ പരിഗണനയിലുളളത്. ഈ കേസിനെ ദുര്‍ബലപ്പെടുത്തും പിണറായി സര്‍ക്കാറിന്റെ ഈ വിമാനത്താവളം. ഏറ്റെടുക്കുന്ന ഭൂമിക്ക് തുല്യമായ ഓഹരി പങ്കാളിത്തം ലഭിക്കുന്നതിലൂടെ ബാക്കിയുളള ഭൂമിയും തന്റേതാണെന്ന് തെളിയിക്കാന്‍ യോഹന്നാന് കഴിയും. ഇതിലൂടെ സര്‍ക്കാറുമായി ഉടമസ്ഥ തര്‍ക്കമുളള റിയ, ട്രാവന്‍കൂര്‍ റബര്‍ ആന്റ് ടീ എസ്‌റ്റേറ്റ്്, ബോയ്‌സ് തുടങ്ങിയ എസ്‌റ്റേറ്റ് ഉടമകള്‍ക്കും ഈ വിധി സഹായകമാകും. ഫലത്തില്‍ സര്‍ക്കാറിന് നഷ്ടമാകുക ഏക്കറുകണക്കിന് ഭൂമിയാകമെന്നുറപ്പ്. 
 
ഇത്രയൊക്കെ നിയപ്രശ്‌നങ്ങളുളള ഭൂമിയാണ് പിണറായി സര്‍ക്കാര്‍ വിമാനത്താവളത്തിനായി കണ്ടെത്തിയിരിക്കുന്നത്. പൂഞ്ഞാര്‍ എം.എല്‍.എ പി.സി.ജോര്‍ജ്ജാണ് ചെറുവളളി എസ്‌റ്റേറ്റ്് ഭൂമിയില്‍ വിമാനത്താവളം പണിയണം എന്ന് ആവശ്യവുമായി ആദ്യമെത്തിയത്. പി.സി.ജോര്‍ജ്ജ് ഈ വിഷയം കേരളാ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തിരുന്നു…