നഴ്‌സുമാരുടെ സമരം ന്യായമാണെന്ന് മന്ത്രി ജലീല്‍

കോഴിക്കോട്: വേതന വര്‍ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരം ന്യായമാണെന്ന് മന്ത്രി കെ.ടി.ജലീല്‍. അടിസ്ഥാന ശന്പളം 21,000 രൂപയാക്കു എന്ന നഴ്‌സുമാരുടെ ആവശ്യം അംഗീകരിക്കാന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ തയാറാകണം. ഇതിന് സര്‍ക്കാര്‍ ഇടപെടീല്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പനി ബാധിതരുടെ എണ്ണം കൂടിയതിനാല്‍ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം വൈകുന്നേരം ആറ് വരെയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനുള്ള നടപടി ക്രമങ്ങള്‍ തദ്ദേശസ്വയംഭരണ വകുപ്പ് ആരംഭിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.