അമേരിക്കന്‍ നായര്‍ സംഗമം: സമാപന സമ്മേളനം ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നായര്‍ സമുദായാംഗങ്ങളുടെ സംഗമം ഹോട്ടല്‍ റസിഡന്‍സി ടവറില്‍ നടന്നു. സമാപന സമ്മേളനം ഒ. രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പാലക്കാട് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുമ്പോള്‍ മന്നത്ത് പത്മനാഭന്‍റെ പ്രഭാഷണം ശ്രവിച്ചതാണ് സാമൂഹ്യപ്രവര്‍ത്തകനാകാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം കിട്ടിയ എല്ലാവരും ജനിച്ച സമൂഹത്തിനായി എന്തെങ്കിലും ചെയ്യണമെന്നാണ് മന്നത്തുപദ്മനാഭന്‍ ആഹ്വാനം ചെയ്തത്. ജനിച്ച സമൂഹത്തോടുള്ള കടപ്പാട് നിറവേറ്റുന്നതില്‍ സങ്കുചിതത്വം കാണേണ്ടതില്ലെന്ന് ഒ. രാജഗോപാല്‍ കൂട്ടിച്ചേ ര്‍ത്തു. കലിഫോര്‍ണിയ എന്‍എസ്എസ് സംഗമം ചെയര്‍മാന്‍ രാജേഷ്‌നായര്‍ അധ്യക്ഷത വഹിച്ചു. അമേരിക്കയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസന്‍, കേണല്‍ രമേശ്, ജി. ശേഖരന്‍ നായര്‍, എന്‍.എം.സി. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മിനി നായര്‍ സ്വാഗതവും ചന്ദ്രചൂഡന്‍ നന്ദിയും പറഞ്ഞു.