Home Cover story ശശീന്ദ്രനെ ചാനല്‍ കുടുക്കിയതെന്ന് കമ്മിഷന്;ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാർശ
തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ എ.കെ ശശീന്ദ്രനെ ചാനല്‍ കുടുക്കിയതാണെന്നു ജസ്റ്റിസ് ആന്റണി കമ്മിഷന് റിപ്പോര്‍ട്ട്. ചാനല്‍ സംപ്രേഷണ നിയമത്തിന്റെ ലംഘനമാണ് നടത്തിയത്. അതിനാല്‍ ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്നും കമ്മിഷന് ശുപാര്‍ശ ചെയ്തു.എന്‍.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കമ്മിഷന്റെ കണ്ടെത്തല്‍ പാര്‍ട്ടിയ്ക്ക് വളരെ നിര്‍ണായകമാണ്.ചാനലിന്റെ നടപടി പൊതുഖജനാവിനു നഷ്ടമുണ്ടാക്കിയിട്ടുണ്ട് . ഈ നഷ്ടം ചാനലില്‍നിന്ന് ഈടാക്കണം. സംഭവത്തില്‍ ഉള്‍പ്പെട്ട ചാനലും പരാതിക്കാരിയായ യുവതിയും കമ്മിഷന്റെ സിറ്റിങ്ങിൽ പങ്കെടുത്തിരുന്നില്ല.