ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന മുന്‍ മന്ത്രിയും എഴുത്തുകാരനുമായ യു.എ. ബീരാന് സാഹിബിന്റെ മകന് യു.എ.നസീറിന്റെ മകന് ഹുസ്നി നസീര്‍ വിവാഹിതനായി.ഡോ:ആഷിഖ അക്തര്‍ ആണ് വധു.ജൂലൈ 28 വ്യാഴാഴ്ച പെരിന്തല്‍മണ്ണ ഷിഫാ കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മഹനീയ കാര്‍മ്മികത്വത്തില്‍ നിക്കാഹ് നടന്നു.
ഡിസംബര്‍ 29 നു വൈകിട്ടു വെന്നിയൂര്‍ പരപ്പന സ്ക്വയര്‍ കണ്വന്ഷന് സെന്ററില്‍ നടന്ന വിവാഹ സല്‍ക്കാരത്തില്‍ കേരളത്തിലെ വ്യവസായ,രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക,മാധ്യമ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.






 
            


























 
				
















