ന്യൂഡല്‍ഹി: രാജ്യത്തെ നോട്ട് നിരോധനത്തെ തുടര്‍ന്ന് സഹകരണബാങ്കുകളിലുണ്ടായ പ്രതിസന്ധി ഗൗരവമേറിയതെന്ന് സുപ്രീകോടതി. പ്രതിസന്ധിയെത്തുടര്‍ന്ന് ജനങ്ങള്‍ ബുദ്ധിമൂട്ട് അനുഭവിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം എ.റ്റി.എം കാര്‍ഡുകളോ കോര്‍ ബാംങ്കിംഗ് സംവിനാനങ്ങളോ ഇല്ലാത്തതിനാലാണ് സഹകരണബാങ്കുകളില്‍ പഴയനോട്ടുകള്‍ മാറാന്‍ അനുവദിക്കാത്തതെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.
സഹകരണമേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്. ഈ ഹര്‍ജികള്‍ക്കെല്ലാം സമാന സ്വഭാവമുള്ളതിനാല്‍ ഒന്നിച്ച് പരിഗണിച്ച് കേസില്‍ തിങ്കളാഴ്ച വിശദമായി വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു.











































