പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായ രാഷ്ട്രീയ കൊലപാതക കേസുകള്‍ സിബിഐക്ക് വിടാതിരിക്കാന്‍ ഖജനാവില്‍ നിന്നൊഴുക്കിയത് 64 ലക്ഷം രൂപ.സര്‍ക്കാരിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് ഫീസിനത്തിലണ് ഇത്രയും തുക നല്‍കിയത്.
പിണറായി് സര്‍ക്കാര്‍ അധികാരത്തില്‍വന്നതിശേഷം നടന്ന ഏഴ് രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐക്ക് വടണമെന്നാവശ്യപ്പെട്ട് തലശ്ശേരി ഗോപാലന് അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റാണ് ഹൈക്കോടതിയെ സമീപിച്ചത്.
സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കൊലപാതക കേസുകള്‍ സിബിഐയിക്കു വിടാതിരിക്കാന്‍ സര്‍ക്കാര്‍ ഇറക്കിയത് മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനുമായ ഹരിന്‍ പി.റാവലിനെ.നാലുതവണ ഹൈക്കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായി.ഒരു സിറ്റിംഗിന് 15,0000 രൂപവച്ചാണ് നല്‍കിയത്.രണ്ടു പ്രാവശ്യം ഉദ്യോഗസ്ഥരും ഏജിയുമായി കൂടിക്കാഴ്ച നടത്തി. അതിനും നല്കി നാലു ലക്ഷം.
ആകെ 64,0000 രൂപ പൊലീസ് മേധാവിയുടെ അക്കൗണ്ടില്‍ നിന്നും നല്‍കാനാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്.
എജിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും നൂറുകണക്കിന് സര്‍ക്കാര്‍ അഭിഭാഷകരും ഉള്ളപ്പോഴാണ് ലക്ഷങ്ങള്‍ മുടക്കി ദില്ലിയില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകനെ കൊണ്ടുവന്നത്.
പൊലീസ് നവീകരണത്തിനും സേനാംഗങ്ങള്‍ക്കുമായി ബജറ്റില്‍ മാറ്റിവച്ചിരിക്കുന്ന പണമാണ് ചട്ടവിരുദ്ധമായി പാർട്ടി ഉൾപ്പെട്ട രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ഉപയോഗിക്കുന്നത്..
ജോളി ജോളി











































