തിരുവനന്തപുരം: സംസ്ഥാനത്തെ ഒരു സി.പി.എം മന്ത്രിയടക്കം നിരവധി പ്രമുഖ നേതാക്കള്‍ക്ക് തലസ്ഥാനത്തെ സഹകരണബാങ്കില്‍ അനധികൃത നിക്ഷേപമുള്ളതായി കണ്ടെത്തിയെന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും നടത്തിയ പരിശോധനയിലാണ് ഈ നിക്ഷേപം കണ്ടെത്തിയത്. ഇത് സംബന്ധിച്ച് വിശദമായ പരിശോധന തുടരുകയാണ്. പ്രധാനമന്ത്രി നരേനദ്്രമോദി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിന് രാത്രി ജില്ലയിലെ സായാഹ്ന ശാഖകളുള്ള സഹകരണ ബാങ്കുകളുടെ ശാഖകളില്‍ വന്‍ നിക്ഷേപവും കറന്‍സി മാറ്റവും നടന്നു. ഇതില്‍ സംശയം തോന്നിയാണ് പരിശോധന നടത്തിയത്. ഇത് ജീവനക്കാരുടെ ഒത്താശയോടെയാണെന്ന് വ്യക്തമായിട്ടുണ്ട്. പിറ്റേന്ന് പുലര്‍ച്ചെയാണ് അന്ന് പല ശാഖകളും അടച്ചത്.
മന്ത്രിയുടെയും അദ്ദേഹത്തിന്റെ അടുപ്പക്കാരുടെയും അക്കൗണ്ടുകളും നിക്ഷേപങ്ങളും എന്‍ഫോഴ്സ്മെന്റ് പരിശോധിച്ചുവരുകയാണ്. മന്ത്രിയുടെ പേരിലും ബിനാമി പേരിലും തിട്ടപ്പെടുത്താന്‍ കഴിയാത്ത നിക്ഷേപമാണുള്ളതെന്ന് ആദിയനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നതായും വാര്‍ത്ത വ്യക്തമാക്കുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. നൂറോളം അക്കൗണ്ടുകളില്‍ ഞെട്ടിക്കുന്ന നിക്ഷേപമാണുള്ളത്. ഈ വിവരങ്ങള്‍ ആദായനികുതി വകുപ്പ് എന്‍ഫോഴ്സ്മെന്റിന് കൈമാറി. അവരാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ ഇതിന്റെ മറവില്‍ ഭരണകക്ഷിയിലെ ചിലരെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കം നടക്കുന്നതായും വാര്‍ത്തയില്‍ പറയുന്നു.