ന്യൂഡല്‍ഹി: പ്രമുഖ ദലിത് നേതാവും കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) സ്ഥാപകനുമായ റാം വിലാസ് പാസ്വാന് ആദരാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രപതി റാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയും പാസ്വാന്റെ വസതയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
വ്യാഴാഴ്ച മരിച്ച പാസ്വാന്റെ മൃതദേഹം ആശുപത്രിയില്‍ നിന്നു വെള്ളിയാഴ്ച രാവിലെയാണു വീട്ടിലേക്കു കൊണ്ടുവന്നത്. കേന്ദ്രമന്ത്രിയോടുള്ള ആദരസൂചകമായി രാഷ്ട്രപതി ഭവനിലെയും പാര്‍ലമെന്റിലെയും പതാകകള്‍ പകുതി താഴ്ത്തി. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സ്വദേശമായ പട്നയില്‍ ശനിയാഴ്ചയാണു സംസ്കാരമെന്നു സര്‍ക്കാര്‍ അറിയിച്ചു.











































