ദുബായി സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കൊയ്ത്തുല്‍സവവും കുടുംബസംഗമവും 30 ന് വൈകിട്ട് നാല് മണിമുതല്‍ പള്ളി അങ്കണത്തില്‍ നടക്കും. ഇടവകയിലെ അംഗങ്ങള്‍ വീട്ടില്‍ തയ്യാറാക്കിയ നാടന്‍ വിഭവങ്ങള്‍ അടങ്ങിയ സ്റ്റാളുകള്‍, തട്ടുകടകള്‍, ഗെയിം സ്റ്റാളുകള്‍ തുടങ്ങിയ ഉണ്ടാകും. ദുര്‍ഗ്ഗ വിശ്വനാഥ്, ജിന്‍സ് ഗോപിനാഥ് എന്നിവരുടെ ഗാനമേളയും കലാപരിപാടികളും അന്നേ ദിവസം നടക്കുമെന്ന് സെക്രട്ടറി ബാബുജി ജോര്‍ജ്ജ് അറിയിച്ചു.











































