‘കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്കെത്തുന്നത് പ്രതിപക്ഷത്തേക്കായിരിക്കും’; മുഖ്യമന്ത്രി പിണറായി വിജയൻതിരുവനന്തപുരം: മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചുവരുന്നതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നതിനെ സ്വാഗതം ചെയ്യുന്നു, പക്ഷം അത് പ്രതിപക്ഷത്തായിരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. “കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭയിലെ അംഗമായിരുന്നു. എന്തോ ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് പോയി. ഇപ്പോള്‍ അത് അവസാനിപ്പിച്ച് ഇങ്ങോട്ടേക്ക് വരണമെന്ന് അദ്ദേഹവും പാര്‍ട്ടിയും ചിന്തിക്കുന്നുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉണ്ടാകുന്നത് വളരെ സഹായകരമായ ഒരു നിലപാട് തന്നെയാണ്. അതില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ല” മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തയോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. എന്തെല്ലാം വാര്‍ത്തകള്‍ വരുമെന്നും അതിനോടെല്ലാം മറുപടി പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    തിരുവനന്തപുരം: മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് തിരിച്ചുവരുന്നതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുഞ്ഞാലിക്കുട്ടി തിരിച്ചെത്തുന്നതിനെ സ്വാഗതം ചെയ്യുന്നു, പക്ഷം അത് പ്രതിപക്ഷത്തായിരിക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

    “കുഞ്ഞാലിക്കുട്ടി നേരത്തെ നിയമസഭയിലെ അംഗമായിരുന്നു. എന്തോ ഒരു പ്രത്യേക സാഹചര്യം വരുന്നു എന്ന് തോന്നിയതിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് പോയി. ഇപ്പോള്‍ അത് അവസാനിപ്പിച്ച് ഇങ്ങോട്ടേക്ക് വരണമെന്ന് അദ്ദേഹവും പാര്‍ട്ടിയും ചിന്തിക്കുന്നുവെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. നിയമസഭയില്‍ കുഞ്ഞാലിക്കുട്ടിയെ പോലൊരാള്‍ ഉണ്ടാകുന്നത് നല്ലതാണെന്നാണ് എന്റെ അഭിപ്രായം. പ്രതിപക്ഷത്ത് അദ്ദേഹത്തെ പോലൊരാള്‍ ഉണ്ടാകുന്നത് വളരെ സഹായകരമായ ഒരു നിലപാട് തന്നെയാണ്. അതില്‍ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ല” മുഖ്യമന്ത്രി പറഞ്ഞു.

    അതേ സമയം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തയോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല. എന്തെല്ലാം വാര്‍ത്തകള്‍ വരുമെന്നും അതിനോടെല്ലാം മറുപടി പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.