പെങ്ക്വിന്‍ ഇന്ത്യ പ്രസിദ്ധീകരിക്കുന്ന പുസ്തകം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഒരു വെബ് ലിങ്കും താരം പങ്കുവച്ചിട്ടുണ്ട്. ആമസോണ്‍ വഴി പുസ്തകം ഓണ്‍ലൈനായി വാങ്ങാനുള്ള ലിങ്കാണ് മോഹന്‍ലാല്‍ തന്റെ പോസ്റ്റില്‍ നല്‍കിയിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ അധികം ആക്റ്റീവ് അല്ലാത്ത വിസ്മയ, തന്റെ പുസ്തകം പുറത്തിറങ്ങുന്ന വിവരം അടുത്തിടെ ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു. നടനും മോഹന്‍ലാലിന്റെ മകനുമായ പ്രണവ് മോഹന്‍ലാലും സഹോദരിക്ക് ആശംസകള്‍ അറിയിച്ചിരുന്നു.