നേപ്പാള്‍ വഴി മറ്റുരാജ്യങ്ങളിലേക്ക് യാത്രയ്ക്ക് ഇന്ത്യക്കാര്‍ക്ക് വിലക്ക്

    ന്യൂഡല്‍ഹി: നേപ്പാള്‍ വഴി മറ്റുരാജ്യങ്ങളിലേക്കു പോകുന്നതിന് ഇന്ത്യക്കാര്‍ക്ക് വിലക്ക്. നേപ്പാള്‍ ആഭ്യന്തര മന്ത്രലായത്തിന്റേതാണ് തീരുമാനം. വിലക്ക് നാളെ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തിലാവും.

    നേപ്പാള്‍ വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനിരിക്കുന്ന പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയാകും. വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ നേപ്പാളില്‍ എത്തിയവര്‍ രാജ്യം വിടണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നേപ്പാള്‍ വഴി പോകാന്‍ നിരവധി പേരാണ് അവിടെ എത്തിയത്.