സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ, കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ: മോഹന്‍ലാല്‍

    രണ്ടാം പിണറായി സര്‍ക്കാറിന് ആശംസയുമായി മോഹന്‍ലാല്‍. പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും നേരുന്നതായി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

    ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

    പുതിയ ഒരു തുടക്കത്തിലേക്ക് കാല്‍വെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരള സര്‍ക്കാരിന് എല്ലാവിധ ആശംസകളും. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങള്‍ വരട്ടെ, കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്‌നേഹാദരങ്ങളോടെ മോഹന്‍ലാല്‍”. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മോഹന്‍ലാലിന്റെ ആശംസ.

    സെട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഒരുക്കിയ ചടങ്ങില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഈ അവസരത്തില്‍ പുതിയ സര്‍ക്കാരിന് ആശംസകളുമായി ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവച്ചു. രണ്ടാമൂഴത്തില്‍ നാടിന്റെ നന്മയ്ക്ക് ചുക്കാന്‍ പിടിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ആശംസയുമായി നടന്‍ ദിലീപും രംഗത്തെത്തി. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് ദിലീപിന്റെ ആശംസ.

    ‘രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക്, വികസനത്തിന്, ചുക്കാന്‍ പിടിക്കുന്ന ബഹുമാനപ്പെട്ട  പിണറായി വിജയന്‍ സാറിനും മറ്റു പുതിയ  മന്ത്രിമാര്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു ??’ – ദിലീപ് കുറിച്ചു.