മൈസൂര്‍: മൈസൂരുവിലെ സ്വകാര്യ കോളേജില്‍ ഹിജാബിന് അനുമതി നല്കാന് മാനേജ്മെന്റ് യൂണിഫോം നിയമം റദ്ദാക്കി. നിരോധനത്തിന് ശേഷം കര്‍ണാടകയില്‍ ആദ്യമായിട്ടാണ് ഒരു കോളേജ് ഹിജാബിന് അനുമതി നല്‍കുന്നത്. ഹിജാബ് നിരോധനത്തിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഏറെ പൈതൃകമുള്ള കോളേജിന്റെ തീരുമാനം.
ഹിജാബ് ധരിക്കാന്‍ അനുവദിക്കാത്തതിനാല്‍ നാലു വിദ്യാര്‍ഥികള്‍ ക്ലാസില്‍ വരാതെ പ്രതിഷേധിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കോളേജിലെത്തി നടത്തിയ ചര്‍ച്ചയില്‍ യൂണിഫോം ഒഴിവാക്കി അവര്‍ക്ക് പഠനാവസരം നല്‍കുകയായിരുന്നുവെന്നും മൈസൂരുവിലെ പ്രീ യൂണിവേഴ്സിറ്റി എഡ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറായ ഡി.കെ ശ്രീനിവാസ മൂര്‍ത്തി പറഞ്ഞു.