മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തില്‍ സ്വീകരിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാവിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റിന് കത്ത്.
പ്രവാസി കോണ്‍ഗ്രസ് സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറിയായ രാജു കല്ലുംപുറം മുഖ്യമന്ത്രി പിണറായിയുടെ ബഹ്റിന് സന്ദര്‍ശന കാലത്ത് അദ്ദേഹത്തെ സ്വീകരിക്കാനും കയ്യടിക്കാനും പോയി എന്നാരോപിച്ചാണ് കെ.പി.സി.സിയ്ക്ക് ഒ.ഐ.സി.സി ഭാരവാഹികള്‍ കത്തയിച്ചിരിക്കുന്നത്. അവസരവാദിയായ രാജു കല്ലുപുറത്തിനെ പുറത്താക്കണമെന്നാണ് കെ.പി.സി.സിക്ക് നല്കിയ കത്തില്‍ ആവശ്യപ്പെടുന്നത്. കത്തിന്റെ പൂര്‍ണ്ണ രൂപം…
ആദരണീയ കെ പി സി സി പ്രസിഡന്റ് ശ്രീ വി എം സുധീരന്റെ സമക്ഷത്തിലേക്ക് ബഹ്റൈൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകരുടെ തുറന്ന കത്ത് …..
,,,,,,,,,,, ,,,,,,,,,, ,,,,,,,,,,, ,,,,,, ,,,,,,,,,
ഞങ്ങളുടെ പ്രിയ നേതാവിന്റെ അറിവിലേക്കും തീരുമാനത്തിലേക്കും. അറിയിക്കുന്നത്………..
കോൺഗ്രസിന്റെ സമുന്നതരായ നേതാക്കൻമാരായ ആദരണീയ മണി ശങ്കരഅയ്യർ .കെ പി സി സി അധ്യക്ഷൻമാരായിരുന്ന തെന്നല ബാലകൃഷ്ണപിള്ള .കെ മുരളീധരൻ.പി ടി തോമസ് .കെ പി സി സി സെക്രട്ടറിമാരായ കെ പി അനിൽകുമാർ .അഡ്വ കെ പ്രവീൺ കുമാർ .തിരുവന്തപുരം ഡി സി സി അദ്ധ്യക്ഷൻ നെയ്യാറ്റിൻകര സനൽ .ഈ അടുത്ത കാലങ്ങളിൽ ബഹ്റൈൻ സന്ദർശിച്ചപ്പോൾ സ്വീകരിക്കാൻ തയ്യാറാകാതെ വേദിപങ്കിടാതെ മുഖം തിരിഞ്ഞ് നിൽക്കുകയും അതേ സമയം oicc യുടെ ഗ്ലോബൽ ജനറൽ സെക്രട്ടറി എന്ന ഔദ്യോഗിക സ്ഥാനത്തിരുന്നു കൊണ്ട് മുഖ്യമന്ത്രി എന്ന പരിധിക്കപ്പുറം കടന്ന്കൊണ്ട് പിണറായിയെ വരവേറ്റതും സഖാക്കൾ വിപ്ലവ മുദ്രവാക്യങ്ങൾ വിളിച്ച് സ്വീകരിച്ച വേദിയിൽ ഇരുന്ന് കൈയ്യടിക്കുകയും അതിലുപരി പിണറായിയുടെ ഓരോ വാക്കിനും സഖാക്കളുടെ കൂടെ വേദിയിൽ കൈയ്യടിച്ച് പ്രോൽസാഹിപ്പിക്കുകയും കൂടാതെ തിരിച്ച് എയർപോർട്ടിൽ നിന്ന് യാത്രയാക്കിയതും ചിത്രസഹിതം പുറത്തായി എയർപോർട്ടിൽ നിന്ന് അർദ്ധരാത്രി 12 മണിക്ക് യാത്രയകുന്ന ഫോട്ടോയാണ് മുകളിൽ കാണുന്നത് ……. ….കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പ്രവാസി സംഘടനയായ oicc ഗ്ലോബൽ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുന്ന രാജു കല്ലുപുറത്തിനെ സംഘടനയിൽ നിന്നും പാർട്ടിയിൽ നിന്നും ഉടനെ മാറ്റി നിർത്തുക ഇത് പ്രസ്ഥാനത്തിന് പ്രവാസ ലോകത്ത് കടുത്ത അപമാനവും നാണക്കേടും മാനഹാനിയും ഉണ്ടാക്കിയിരിക്കുകയാണ് പ്രവർത്തകർ കടുത്ത നിരാശയിലുമാണ്…. തന്റെയും അടുത്ത് ഓശാന പാടുന്നവരുടെയും കാര്യലാഭങ്ങൾക്ക് പ്രസ്ഥാനത്തെ യാതൊരു ഉളുപ്പുമില്ലാതെ നശിപ്പിക്കുന്ന കുത്തക മുതലാളിമാർക്ക് കുഴലൂതുന്ന അവസരവാദിയെ oicc യിൽ ഇനിയും വെച്ച് കൊണ്ടിരുന്നാൽ പ്രസ്താനത്തിന് കനത്തവില നൽകേണ്ടി വരുമെന്നും മറ്റു രാഷ്ടീയ സംഘടനാൾക്കുനാൾ ഉയർന്ന നിലയിൽ വളരുബോൾ കോൺഗ്രസ് പ്രവർത്തകർ നോക്കുകുത്തികളായി നിൽക്കുന്ന അവസ്ഥയിൽ നിന്ന് ബഹ്റൈനിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ പോഷക സംഘടനയായ oiccയെ രക്ഷിക്കണമെന്ന് kpcc പ്രസിഡന്റിനോട് അഭ്യർത്ഥിക്കുന്നു…..
ലതീഷ് ഭരതൻ, ജെക്കബ് തെക്കുതൊട്, തൊമസ് സൈമൺ, ബഷീർ അംബലായി, സൊവിച്ചൻ ചേന്നാട്ടുശേരി, എബി തൊമസ്, പി എസ് രെജിലാൽ തംബാൻ , പൊൾ സെബാസ്റ്റ്യൻ, അനിൽ തിരുവല്ല, സിൻസൻ ചാക്കൊ പുലിക്കൊട്ടിൽ തുടങ്ങി 26 ഓളം നാഷണൽ കമ്മിറ്റി അംഗങ്ങൾ ചേർന്നാണ് പരാതിയിൽ ഒപ്പു വെച്ചത്