കോഴിക്കോട്: സീതാറാം യെച്ചൂരിയെ കോണ്‍ഗ്രസ് പിന്തുണയോടെ രാജ്യസഭയിലേക്ക് അയക്കാതിരുന്നത് സിപിഎം ചെയ്ത രണ്ടാമത്തെ ചരിത്രപരമായ മണ്ടത്തരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. കോണ്‍ഗ്രസ്സിന്റെ പിന്തുണ വേണ്ടെന്ന് സിപിഎം പറയുന്നത് അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കാത്തതിനാലാണ്. വിവാദങ്ങളില്‍പ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ ഒരു വര്‍ഷം വെറുതെപോയെന്നും പി.കെ കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.
 
            


























 
				
















