സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും ശബരിനാഥും വിവാഹിതരാകുന്നു

    മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍റെ മകനും എംഎല്‍എയുമായ കെഎസ് ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. ഫെയ്സ്ബുക്കിലൂടെ ശബരിനാഥ് തന്നെയാണ് വിവാഹവാര്‍ത്ത അറിയിച്ചത്. സൗഹൃദം പ്രണയത്തിലേക്ക് വളര്‍ന്നെന്നും ഇരു കുടുംബങ്ങളുടേയും അനുഗ്രഹാശിസുകളോടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ശബരിനാഥ് പറയുന്നു. ക‍ഴിഞ്ഞയാ‍ഴ്ച്ചയായിരുന്നു വിവാഹ നിശ്ചയം. വിവാഹ തീയ്യതി തീരുമാനിച്ചിട്ടില്ല.

    സിഎംസി വെല്ലൂരില്‍നിന്നും എംബിബിഎസ് ബിരുദം നേടിയ ദിവ്യ 2014ലാണ് ഐ.എ.എസ് കരസ്ഥമാക്കുന്നത്. തുടര്‍ന്ന് കോട്ടയം സബ് കലക്ടറായി സര്‍വീസില്‍ പ്രവേശിച്ച ദിവ്യ ഇപ്പോള്‍ തിരുവനന്തപുരത്താണ്. കോണ്‍ഗ്രസ് എം.എല്‍.എയായ കെ.എസ് ശബരിനാഥ് ഇത് രണ്ടാം തവണയാണ് നിയമസഭയിലെത്തുന്നത്. മുന്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ മകനായ ശബരിനാഥ് കാര്‍ത്തികേയന്റെ നിര്യാണത്തെ തുടര്‍ന്ന് അരുവിക്കരയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിരുന്നു.

    തുടര്‍ന്ന് കഴിഞ്ഞ തവണയും വിജയം ശബരിനാഥിനൊപ്പം നിന്നു.
    മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനും എംഎല്‍എയുമായ കെഎസ് ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. ഫെയ്‌സ്ബുക്കിലൂടെ ശബരിനാഥ് തന്നെയാണ് വിവാഹവാര്‍ത്ത അറിയിച്ചത്. സൗഹൃദം പ്രണയത്തിലേക്ക് വളര്‍ന്നെന്നും ഇരു കുടുംബങ്ങളുടേയും അനുഗ്രഹാശിസുകളോടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ശബരിനാഥ് പറയുന്നു. കഴിഞ്ഞയാഴ്ച്ചയായിരുന്നു വിവാഹ നിശ്ചയം. വിവാഹ തീയ്യതി തീരുമാനിച്ചിട്ടില്ല.